കവിത
സുജിത്ത് സുരേന്ദ്രൻ
ചിത്രീകരണം : സുബേഷ് പത്മനാഭൻ
ഏതോ
ദു:സ്വപ്നത്തിൽ നിന്ന്
ഞെട്ടിയുണർന്നത് പോലെ
പെട്ടെന്നാണ്
ഇരുട്ടൊച്ച വെച്ചുണർന്നത്
തൊട്ടടുത്തു വെച്ചിരുന്ന
മൺകൂജയിൽ നിന്ന്
ഒരു കുത്തൊഴുക്കെന്നോണം
വെള്ളം
തൊണ്ട വഴി നിറഞ്ഞൊഴുകി
ഇനി
ഈ രാത്രി മുഴുവനും
കെട്ട് പോയ
നിലാവിനെ ഓർത്തോർത്ത്
കാറ്റിനൊപ്പമത്
ഒരു പോള കണ്ണടയ്ക്കാതെ
നേരം വെളുക്കുന്നോളമിരിക്കും.
നേരിയ വിടവിലൂടെ
ഇരുട്ടിൻ്റെ ഒച്ച
മുറിയിലേക്ക് കയറി വന്നു.
ചോർന്നൊലിച്ച
നിശ്ശബ്ദതയിൽ
ഒരു മഴത്തുള്ളി പോലെൻ്റെ
നെറുകയിലേക്കാണത് വീണത്.
ഏകാന്തതയുടെ വെട്ടമുണ്ടായിട്ടും
അതവിടെ
ഉടുക്കുകൊട്ടി പാടി തുടങ്ങി.
ഇപ്പോൾ നോക്കൂ..
ഒറ്റയ്‌ക്കൊരു മഴ.
എത്ര
ആസ്വദിച്ചിട്ടാണത്
തിമിർത്ത് പെയ്യുന്നത്.
…
ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.