കവിത
സിന്ദുമോൾ തോമസ്
വിഷാദങ്ങളുടെ താഴ് വരയിൽ നിന്ന്
ഒരു കാറ്റ് നിശ്ശബ്ദം കടന്നുവരുന്നുണ്ട്
ചൂളമരക്കൊമ്പിൽ കുരുങ്ങി നിലവിളിക്കുന്നുണ്ട്
കാപ്പിച്ചെടി തലപ്പുകളെ ഉലച്ചുകളയുന്നുണ്ട്
കുരുമുളകു വള്ളികളെ ഭീതിയിലാഴ്ത്തുന്നുണ്ട്
മുറ്റത്തെ മാവിൽ നിന്നു തളിരുകൾ കൊഴിക്കുന്നുണ്ട്
ഉണ്ണി സ്വപ്നങ്ങളെ ഞെട്ടടർത്തുന്നുണ്ട്
ഉണങ്ങാത്ത മുറിവുകളെ നീറ്റുന്നുണ്ട്
കൊളുത്തിവെച്ച മെഴുകുതിരി നാളത്തെ ഉലയ്ക്കുന്നുണ്ട്
എങ്കിലും കൈക്കുമ്പിൾ കൊണ്ടൊരു കോട്ടതീർത്ത് ഇമചിമ്മാതെ നാം
കാവലിരിക്കുന്നു.
…
ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.