വെള്ളയും മഞ്ഞയും

0
213

കവിത

വിജയരാജമല്ലിക

കാമവും പ്രണയവും
വെള്ളയും മഞ്ഞയും പോലെ

വേർതിരിച്ചെടുത്തും അല്ലാതെയും
ഞാനതു നുകർന്നു മദിക്കുന്നു
കദനം പൂകും മരുഭൂമികളിൽ-
നിന്ന് എത്തിപ്പിടിക്കും മുന്തിരി വല്ലികപോലെ
ഇരു നിറങ്ങളും എന്നെ ഉണർത്തുന്നു
ഒന്നില്ലാതെ മറ്റൊന്നോ,
ഉടൽ ഞെരുക്കങ്ങളെ
പുണരുന്നു
തരിശുഭൂമികളിൽ
പെരുമഴ പോൽ ഉതിരുന്നു

രണ്ടും ഒന്നെന്നു
വെറുതെ പറയുമ്പോൾ
എന്റെ പരൻ
അപരനാകുന്നു!

*മുട്ടയുടെ വെള്ളയും മഞ്ഞയും

ചിത്രീകരണം: മിഥുന്‍ കെ.കെ.

ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല

LEAVE A REPLY

Please enter your comment!
Please enter your name here