(കവിത)
ടിനോ ഗ്രേസ് തോമസ്
മീനിനൊപ്പം
നീന്തുന്നു
ജലത്തിന്‍റെ
ഉണ്മയെത്തൊട്ടുകൊണ്ട്.
ഒരു പക്ഷിതന്‍
ചെറുതൂവലാകുന്നു
ആകാശത്തിന്‍റെ
മിഥ്യയില്‍
ലയിച്ചുകൊണ്ട്.
ഇലയുടെ
സിരയില്‍
പടരുന്നു
കാറ്റിന്‍റെ
ഭാരമില്ലായ്മയെ
പുണര്‍ന്നുകൊണ്ട്.
മരമതിന്‍ വേരില്‍
ചലിക്കുന്നു
ഭൂമിയുടെ
ആഴത്തെ
അളന്നുകൊണ്ട്.
ദീര്‍ഘമായ
ധ്യാനത്തില്‍
മണ്‍തരിയായി മാറുന്നു
മഴയുടെ
രതിയെ
ചുംബിച്ചുകൊണ്ട്.
പൂവില്‍
പൂമ്പൊടിയായ്
തുടിക്കുന്നു
ഷഡ്പദസംഗീതംകൊണ്ട്.
വിസ്മിതമൊരു
മഷിയാല്‍
പകര്‍ത്തുന്നു
പ്രപഞ്ചത്തിന്‍റെ
താക്കോല്‍ശേഖരങ്ങള്‍.

ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല