സെക്സ് ടോയ് !

0
185

കവിത

താരാനാഥ്‌

8 D യിലെ X
10 A യിലെ Y
കാത്തിരിപ്പു കൂട്ടുകാരാണ്.

തയ്‌ക്കോണ്ടോ അഭ്യസിക്കുന്ന
9 A യിലെ U നേം V നേം
കാത്തിരുന്നു കൂട്ടായതാണ് X ഉം Y ഉം

ഒരു ദിവസം
കാത്തിരിപ്പും തയ്ക്കോണ്ടോവും കഴിഞ്ഞ്
അവർ ഒരു യൂണീ സെക്സ്
ബ്യൂട്ടി പാർലറിൽ കേറി.

Xനും Y യ്ക്കും U നും Vക്കും
ഓരോ ഇഷ്ടങ്ങൾ
ഓരോ തരം ഫാഷനുകൾ.

തിരിച്ചിറങ്ങാൻ നേരം
ഒരു ” സെക്സ് ടോയ് ” ബ്രോഷർ
ആ എട്ടു കണ്ണുകളിലും പ്രതിബിംബിച്ചു.

മണ്ണടിഞ്ഞു പോയ
ബാർബർ ഷോപ്പുകളും
ലൈംഗികാതിപ്രസരം
തുളുമ്പുന്ന ചിത്രങ്ങളും
മരണാനന്തര ലോകത്തിരുന്നു തുമ്മി !

X ലിങ്ക് കോപ്പി ചെയ്തു
U ആമസോണിൽ കേറി
Y അമ്മയുടെ ഫോണിൽ ന്ന് OTP എടുത്തു

നാലു വെറൈറ്റികൾ ഓർഡർ ചെയ്തു
V ഫോർ വിക്ടറി !
ഇങ്ങോട്ടുപദേശിക്കാൻ വരുമ്പോൾ
മറുമരുന്നായി അവർ കാത്തു വെച്ച
പാരെൻസിൻ്റെ കടും നീല ചാറ്റ് സ്ക്രീൻ ഷോട്ടുകൾ
അവർ ഡിലീറ്റ് ചെയ്തു !

പകരം, ഗിഫ്റ്റ് റാപ്പുകളിൽ പൊതിഞ്ഞ്
സർപ്രൈസ് ഗിഫ്റ്റുകൾ നാലെണ്ണം റെഡിയാക്കി വെച്ചു
“ഹാപ്പി ഇൻഡിപ്പെൻഡൻസ് ” എന്നൊരു വിഷും !


ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല

LEAVE A REPLY

Please enter your comment!
Please enter your name here