കണ്ണുകൾ

1
398
Sneha Manikkoth

കവിത

സ്നേഹ മാണിക്കത്ത്

ഓരോ മനുഷ്യനെയും
ഓർമ്മയിൽ നിന്നും
ഒപ്പിയെടുക്കുവാൻ
കണ്ണുകളുടെ മ്യൂസിയം ആത്മാവിൽ
നിർമ്മിക്കണമെന്ന് നിങ്ങൾക്കറിയുമോ?
വിരഹത്തിന്റെ
പൊള്ളുന്ന വേനൽ ചൂടിൽ
അലഞ്ഞു നടന്ന
അർദ്ധബോധമുള്ള ഒരുവളുടെ ശിരസ്സിൽ
പുഴ പോലെ
സ്നേഹം കോരിയൊഴിച്ച,
നിബന്ധനകളിലാതെ
ചുംബിച്ച,
സൈന്താതിക വാദങ്ങളില്ലാതെ ശ്രീരാഗം മൂളിയ
വെളുത്ത പുതപ്പിൽ
മങ്ങിയ പാട പോലെ
തോന്നിച്ച ആർദ്രമിഴികൾ
ഉള്ള ഒരു മനുഷ്യൻ.
അയാളുടെ വിരലുകൾക്ക്
കടൽപാമ്പിന്റെ വേഗത
ചുണ്ടുകൾക്ക് ഗർത്തത്തിനേക്കാൾ നിഗൂഢത
പിൻകഴുത്തിൽ,
പോറലുകൾ നിറഞ്ഞ
തൊലി തണുപ്പ്
ഇരച്ചു പാഞ്ഞ
തീവണ്ടിപ്പുകപോലെ
അവളെ അന്ധയാക്കിയ
നീണ്ട ചുംബനചക്രങ്ങൾ
കഴുത്തിൽ ചന്ദ്രബിംബം
പോലെ മുട്ടിയുരസ്സിയ
പല്ലിന്റെ മൂർച്ച
പാതി നനഞ്ഞ ജാലകയഴികൾ സാക്ഷിയാക്കി ,
ഒറ്റ പുതപ്പിന്റെ കിതപ്പിൽ,
ശിരസ്സിൽ കൈ കൊടുത്തു,
പൂർണ്ണനിശബ്ദതയിൽ,
ചുംബനത്തിൽ നിന്നും
വേർപെട്ട് ,
തുപ്പൽ ബാക്കി നിന്ന
തുടുത്ത ചുണ്ടുകൾ നനച്ചു,
ഉറക്കത്തിലേക്ക്
വീഴും മുന്നേ
നിന്നെ മറക്കുകയില്ല
എന്ന് അത്യാഴത്തിൽ
പറയാതെ പറഞ്ഞ
ആ കണ്ണുകൾ..
ഓരോ മഴയിലും
മാഞ്ഞു മാഞ്ഞു പോകുന്ന,
ഉന്മാദത്തോടെ
ഓർക്കാൻ കൊതിക്കുന്ന
ജീവിപ്പിക്കുന്ന കണ്ണുകൾ..


ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല

1 COMMENT

LEAVE A REPLY

Please enter your comment!
Please enter your name here