പ്രതീതി

0
176

(കവിത)

ഷൈജുവേങ്കോട്

അടച്ചിട്ട മുറിയിൽ
ജനലുകൾ തുറന്ന് വെച്ച്
വെളിയിലേയ്ക്ക്
നോക്കിയിരന്നു.
ഒരു തുള്ളിയും ഉറങ്ങാതെ
രാത്രി.
കാറ്റ്
വീശിയെടുത്ത്
കൊണ്ടുവന്ന മഞ്ഞ്
ഇലകളിൽ
മരങ്ങളിൽ
വീടുകളിൽ
പരിസരങ്ങളിൽ
പറ്റി പിടിച്ച് വളർന്ന്
ഈർപ്പത്തിന്റെ തോൽ
ഉരിഞ്ഞിട്ടു.
ചിത്രീകരണം: മിഥുന്‍ കെ.കെ.
രാത്രിയെ
പൊത്തി മൂടി വരുന്ന ഇരുട്ടിനെ
കൊത്തിപ്പിരിച്ച്,
കൊത്തിപ്പിരിച്ച്
തുപ്പിക്കൊണ്ടിരിയ്ക്കുന്നു.
കൃത്രിമ വിളക്കുകൾ !
ഇനിയൊരു ദിനവും
ഇരുട്ടിൽ മുങ്ങരുതെന്ന
ഉറച്ച കാൽവെപ്പോടെ
വെളിച്ചത്തിന്റെ
കുരിശുരൂപം
രാത്രിയുടെ തോളിൽ
കയറി കിടന്നു.
രാത്രി ഒഴിഞ്ഞ കാലത്തെ
പുലരി,
നട്ടുച്ച,
വൈകുന്നേരം ,
മഴ, വെയിൽ, മഞ്ഞ്
നമുക്കു തോന്നുന്ന
ഏതു സമയത്തുമാവാം.

ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല

LEAVE A REPLY

Please enter your comment!
Please enter your name here