കവിത
റിജു വേലൂർ
നിന്നിലേക്കുള്ള വാതിലുകളെല്ലാം
നീ പണ്ടേ
കൊട്ടിയടച്ചിരുന്നു..
ഓർമ്മകളുടെ മഴ നനയുന്നേരം
ഞാനവിടെ വന്ന്
തട്ടി വിളിക്കും…
ഒറ്റ ജാലകം തുറന്ന്
തണുപ്പാറ്റാൻ
നീയെനിക്ക് കനല് വാരിത്തരും…
പൊള്ളലേറ്റ് ഞാൻ മടങ്ങും…
എനിക്കും നിനക്കും ഇടയിലൂടെ
നമ്മളില്ലാതെ
ശരവേഗത്തിൽ ഒരു തീവണ്ടി കടന്നു പോകുന്നുണ്ട്…
ഒരിക്കൽ നമ്മളതിൽ
ഒരുമിച്ച് യാത്ര പോയതോർത്ത്
അസ്തമയത്തിൻ്റെ പടവുകളിൽ
ഞാൻ തനിച്ചിരിപ്പുണ്ട്..
ഞാനസ്തമിച്ചതിന്
ശേഷമെങ്കിലും
നീയീ പടവുകളിലൊന്ന്
ഇറങ്ങി നിൽക്കണം…
ഒരിക്കലെങ്കിലും
ഓർമ്മകളുടെയീ
മഴ നനയണം…
ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : [email protected]
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല