ഉറക്കത്തിനും മുൻപ്

0
208
kavitha 03 sequal 87

കവിത

പ്രിൻസി പ്രവീൺ

അന്യയേ പോലെ
നിൽപ്പാണ്, ഉറക്കമെന്നും
കിടപ്പറ വാതിലിനപ്പുറം
നമ്രശിരസ്സുമായി

രാത്രിയുടെ നിഗൂഢതയെ
മുഴുവൻ ഇരുട്ട് ആവാഹിച്ചു
ചുറ്റുമൊരു സ്വത്വമില്ലാത്ത
പ്രഹേളിക തീർക്കയാവും.

ആത്മാവ് നഷ്ട്ടപെട്ട മനസ്സ്
ശൂന്യമായ ഇടത്തിലൊക്കെ
വെറുതെ അലയും

സ്വപ്നങ്ങളൊക്കെ
വാതിലിൽ മുട്ടാതെ
പുറത്തു കാത്തുനിൽക്കും
രാമഴയും നോക്കി.

മനസ്‌ നേർവരമ്പിലൂടെ
പാതവക്കിനപ്പുറത്തേക്ക്
തനിയെ സഞ്ചരിച്ചു തുടങ്ങും

സ്വപ്നങ്ങളൊക്കെ
പെറുക്കിയെടുത്തു
മറയുന്നൊരാളിന്റെ
നിഴലിനെ പിന്തുടർന്ന്

താഴ് വാരം നഷ്ട്ടമായ
കാറ്റപ്പോൾ വെറുതെ
ചുറ്റി തിരിയുന്നുണ്ടാവും

വേവുമനസുകൾ
അണപ്പൊട്ടിയ
ദുഃഖങ്ങൾക്കൊപ്പം
അസ്സഹനീയമായി
നീറി പുകഞ്ഞു കൊണ്ടിരിക്കും

തീരാവേദനയുടെ
ഭാരവും പേറി
ഒരാർത്ത നാദം
തൊണ്ടയിൽ കുരുങ്ങി
മരിക്കുന്നുണ്ടാവും

മൗനത്തിന് മേലെ മൗനം പോലെ
നെഞ്ചിലൊരു വിമൂകമായ
പഞ്ചാരിവാദ്യം
തുടികൊട്ടാതെ,
മരിച്ചിട്ടും
മറക്കാത്തൊരോർമ്മയാകും

മൺചിരാതൊഴിഞ്ഞ
തിരി നാളങ്ങളിൽ
മയങ്ങി വീഴാത്ത
നിലാവിൻ നുറുങ്ങുകൾ
മനസ്സിലെ ഓർമ്മകളുടെ
നിഴൽപുരയിൽ
ഉറക്കമില്ലാതെ, പിന്നെയും
അലയുന്നുണ്ടാവും


ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല

 

LEAVE A REPLY

Please enter your comment!
Please enter your name here