(കവിത)
പ്രകാശ് ചെന്തളം
കുത്ത് വടി കുത്തി കുത്തി
മുത്തശ്ശിയമ്മ വരുമ്പോൾ
നല്ലോരു താളമുണ്ട്
കൈ നിറഞ്ഞ ചെമ്പ് വളകിലുകം .
ഓരോരോ കുടിലുകളിൽ പോയിട്ട് മുത്തശ്ശിയമ്മ പഴം കഥതുടങ്ങും വട്ടത്തിൽ കൂടുന്ന കുഞ്ഞുമക്കൾ കഥകേൾക്കുവാൻ കൂടും
പാട്ടും.
സുന്തരിപ്പെണ്ണുങ്ങൾ ചിരിച്ച
പോലൊരു ചിരിയാണ്
പല്ല് പോയ ചിരിക്ക് ഏഴഴകാണ്ട്
കഴുത്തിലെ മുത്തുമാലകൾക്ക്
കഥയുണ്ട്
ചെമ്പുവളകൾക്കും കാതോടയ്ക്കും
പഴമ ഏറെ.
എന്റെ കുടിലിലും തൊണ്ടിയമ്മ വന്നാൽ ഒറ്റ വിളി
ചെക്കാ…..കുഞ്ഞി
പല്ല് പോയകവിളത്ത്
പിടിച്ച് കുലുക്കി ഞാൻ കളിക്കും
ആ ചിരി കാണണം ഓ……
കഴിഞ്ഞ കാലത്തിന്റെ കഥ പറഞ്ഞു തരുമ്പോൾ
ഞങ്ങളും പറ്റിയിരിക്കും
കൂളിവന്നതും
പിടിച്ച് കൊണ്ട് പോയതും
കുത്ത് വടി കുത്തി മുത്തശ്ശിയമ്മ
അടുത്ത കുടിലിലേക്ക് പോവുമ്പോൾ
ചെമ്പ് വള പിന്നെയും തുള്ളും.
ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല