കടല്‍പോലെ വളര്‍ന്നിറങ്ങിയ നിരാശ

1
251

(PHOTO STORIES)

അരുണ്‍ ഇന്‍ഹാം

ഒരുപാട് ദിവസമായി ഭീകരമായ നിരാശ, എന്തൊക്കെയോ ചെയ്യാൻ ഉണ്ടായിട്ടും ഒന്നും ചെയ്യാൻ ഇല്ല എന്ന് സ്വയം ബോധ്യപ്പെടുത്തി ശവത്തെ പോലെ കടലിന് കരയിൽ ഇരിക്കുന്ന നേരം, എന്നെ പോലെ വളരെ നിരാശയിൽ തനിച്ചു ഒരാൾ അവിടെക്ക് വരുന്നു.

 

ഞങ്ങൾ രണ്ടു പേരും മാത്രം ഉള്ള ആ തീരത്ത് ഒന്ന് രണ്ടു തവണ ഞങ്ങൾ മുഖത്തോട് മുഖം നോക്കുന്നു, ഉള്ളിലുള്ള നിരാശ കൊണ്ടാകും രണ്ടു പേരും ഒന്നു ചിരിച്ചു പോലും ഇല്ല.
അയാൾ ഒരു സിഗരറ്റ് കത്തിച്ചതിനു ശേഷം കൈയിലെ സഞ്ചിയിൽ നിന്ന് ചുണ്ടയും ഇരയും കോർത്തു കടലിനോട് അടുക്കുന്നു.
ഒരു പാട് തവണ ചൂണ്ട എറിഞ്ഞുവെങ്കിലും ആ ചൂണ്ട തിരമാല കരയിൽ തിരിച്ചു എത്തിച്ചു എന്നല്ലാതെ മറ്റൊന്നും സംഭവിച്ചില്ല.
2മണിക്കൂറിനു ശേഷം ഇരുട്ടു വന്നു മൂടിയെങ്കിലും അയാളുടെ ആ പ്രവർത്തി അങ്ങനെ തുടർന്നു.

ഒടുക്കം 4 മണിക്കൂറിനു ശേഷം ഒരു മീനിനെ പോലും കിട്ടാതെ അയാൾ മടങ്ങാൻ നേരത്ത് മനോഹരമായി എന്നെ നോക്കി ചിരിച്ചുകൊണ്ട് കടന്നു പോയി.

ആ സമയത്തും അയാളോട് ഒന്നു ചിരിക്കാൻ പോലും പറ്റാതെ എന്നിലുള്ള ആ നിരാശ അവിടെ തന്നെ ഉണ്ടായിരുന്നു.

എന്നിട്ടും ഒരു മീനു പോലും കിട്ടാത്ത അയാളിൽ ഞാൻ നിരാശ കണ്ടില്ല കാരണം അയാൾ ശ്രമിച്ചിരുന്നു ആ ശ്രമം അയാളുടെ ജീവിതത്തിന്റെ ഭാഗമാണ്.

ഞാനോ ഒന്നിനും ശ്രമിക്കാതെ നിരാശപ്പെട്ടു അവിടെ തന്നെ ഇരിക്കുന്നു.

 


ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല

1 COMMENT

  1. കഥ എന്ന് പറയുന്നത് കഴിഞ്ഞുപോയ ഒരു സംഭവത്തെയാണ് കഴിഞ്ഞുപോയ ഒരു സംഭവത്തെ നമ്മൾ മരണമായി സൂചിപ്പിക്കുകയാണെങ്കിൽ. പക്ഷേ അരുൺ ഇൻഹാമിന്റെ കഥകൾ ഒന്നും മരിക്കുന്നില്ല ജീവനുള്ളതാണ്

LEAVE A REPLY

Please enter your comment!
Please enter your name here