ജാതി

0
190

കവിത

ലിജിന കടുമേനി

 

പള്ളിക്കൂടത്തിൽ പോകും വഴിയേ കേട്ട് ഞാൻ
ഓയ് ചെറുമിയേ..ഓയ് ചെറുമി..
ഒളിമങ്ങി ചിരി നൽകി മെല്ലെ നടക്കവേ
കാവിലെ ഉത്സവ പിരിവ് കണ്ടു
ആരോ പറയണ കേട്ട് തിരിഞ്ഞു ഞാൻ

അത് രാമന്റെ കുടി
അത് വേണ്ട നമ്പ്യാരെ
വീടത നേരെ നീങ്ങു.
തലതാഴ്ത്തി നടന്നങ്ങ് പള്ളിക്കൂടം കയറി
പാഠമോരോന്നും പഠിക്കാൻ തുടങ്ങവേ

പാഠഭേദത്തിലോ ഗുരുവും ചൊല്ലുന്നു
ഒരു ജാതി ഒരു മതമാണ് മർത്യന്
ഒരു ജാതി ഒരു മതമാണ് മർത്യന്
ഇത് കേട്ടെനുള്ളം ചിരിക്കവേ
ടീച്ചറോ പറയുന്നു
“എസ് ടി കുട്ട്യോള് നാളെ
ജാതി സർട്ടിഫിക്കറ്റ് കൊണ്ട് വരണം.

കവിത, ലിജിനയുടെ ശബ്ദത്തിൽ കേൾക്കാം


ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല

LEAVE A REPLY

Please enter your comment!
Please enter your name here