എന്നെ നിന്നെ നമ്മളെ

0
445

കവിത

കാവ്യ എം

തിരമാലകളിൽ അവസാനതുള്ളി
നിറവും പൊഴിച്ചിട്ട് എന്റെ പകലിലേക്ക്
ഇരുട്ട് ഇരുണ്ട് കേറുന്നു
ഓർമയുടെ ഉമ്മറത്തിണ്ണയിൽ വന്നിരുന്ന്
നിലാവ് തിരയുന്നോരെ,
കണ്ണടച്ചോളൂ, എന്റെ നിലാവിനെ
ഇരുട്ട് തൂക്കിക്കൊന്നു
വിരലിൽ തുരുതുരെ ഉമ്മ തന്നു പോയ പൂമ്പാറ്റകളെ,
ഇനി ഈ വഴിക്കിറക്കണ്ട,
ഇവിടെ പൂക്കാലം തീർന്നിട്ടുണ്ട്,
എന്തിനാണ് വെറുതെ ഈ വേനൽകാറ്റിൽ ചിറകു കരിയിക്കുന്നത്
കണ്ണടച്ച് ഇരുട്ടാക്കുന്ന ചിലരില്ലേ,
അവരോടാണ്, കണ്ണടച്ചൊന്നു
പകലാക്കി തരുമോ,
അങ്ങനെ ഒരു പകലിൽ എനിക്ക്
നീലക്കുറിഞ്ഞികളെ പെറ്റുപോറ്റണം,
നിലാകഷ്ണത്തെ മുടിയിലൊളിപ്പിക്കണം,
പോവുന്നിടത്തൊക്കെ ഓർമകളെ
വീണ്ടും ചെന്ന് ഉമ്മ വയ്ക്കാൻ
പാകത്തിൽ മറന്നിട്ടു പോവണം,
ആ ഓർമകളിൽ ചേർക്കണമെനിക്ക്,
എന്നെ, നിന്നെ, നമ്മളെ,കാറ്റിനെ, പുഴകളെ,ആലിലകളെ
നനയാൻ മറന്ന മഴകളെ…


ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല

LEAVE A REPLY

Please enter your comment!
Please enter your name here