ഇത്തിരി കുഞ്ഞന്മാർ

9
440

ഫോട്ടോസ്റ്റോറി

ജിസ്ന. പി. സലാഹ്

ഞാൻ ജിസ്ന. പി. സലാഹ്. കൊല്ലം കരുനാഗപ്പള്ളി സ്വദേശിനി. എഞ്ചിനീയറിങ് പ്രഫഷണൽ ആണ്. ഫോട്ടോഗ്രഫി എന്നും ഹൃദയത്തോടൊപ്പം കൊണ്ടുനടക്കുന്നവൾ. നീണ്ടുനിവർന്നു കിടക്കുന്ന വിശാല സുന്ദരമായ പ്രകൃതി തന്നെയാണ് എന്റെ ഫ്രെയിമുകൾ. പൂവും പൂമ്പാറ്റയും ചെടികളും ഇത്തിരിക്കുഞ്ഞൻ ജീവികളുമാണെന്റെ എന്റെ പ്രധാന ഇരകൾ. എന്തിനേറെ പറയുന്നു, വിളക്കുവെട്ടത്ത്‌ വരുന്ന പ്രാണികളെ പോലും പിടിച്ചുനിർത്തി പടമാക്കി കളയും.

നമ്മുടെ സുന്ദരമായ ഈ പ്രകൃതി എന്തെല്ലാം വിരുന്നുകളാണ് നമുക്ക് ഒരുക്കി വെച്ചിരിക്കുന്നത്. എന്തോരം ജീവജാലങ്ങൾ നമുക്ക് ചുറ്റിനുമുണ്ട്. അതാരും ശ്രദ്ധിക്കാതെ പോകുന്നു. എന്ത് രസമാണ്. പലതരത്തിലും, പല വർണ്ണങ്ങളിലുള്ള ഇത്തിരികുഞ്ഞന്മാർ…മൊബൈൽ ഫോണും അതിൽ ഘടിപ്പിക്കാൻ കഴിയുന്ന ഒരു മാക്രോ ലെൻസുമാണെന്റെ പണി ആയുധം. ഓരോ ചിത്രങ്ങൾ പകർത്തുമ്പോഴും,
ക്യാമറക്കണ്ണിൽ പതിയുന്നതിനേക്കാൾ അവ ഹൃദയത്തിലേക്കാണ് പതിയുക.
എന്നും ഹൃദയത്തോട് ചേർന്ന് നിൽക്കുന്ന ഫ്രെയിമുകളാണ് അവയെല്ലാം..


ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല

9 COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here