(കവിത)
ജയകുമാര്‍ മല്ലപ്പള്ളി
വരകള്‍
ഇന്നെലകളിലെ നീലാകാശം
നമ്മുടേതായിരുന്നു.
ഇന്നിന്റെ നീലാകാശം
നിന്റേതും എന്റേതുമായി
വരയിട്ട് മാറ്റിയിരിക്കുന്നു.
മൈനകള്‍
നമുക്കു ഇടയില്‍
പറന്നെത്തുവാന്‍ കഴിയാത്ത
ഒരു വലിയ കാടുണ്ടായിരുന്നു.
എങ്കിലും, നമ്മുടെ മൈനകള്‍
പരസ്പരം സ്‌നേഹിച്ചിരുന്നു.

നാം തമ്മില്‍
നാം ആദ്യം കണ്ടപ്പോള്‍
മഴ പെയ്തിരുന്നു
അവസാന കാഴ്ചയിലും
മഴ പെയ്തിരുന്നു.
മഴ നിന്നെ നനയ്ക്കുന്നുണ്ടാവാം
എനിക്ക് കുളിരുന്നു.
ഓര്‍മ്മ
ഇല പൊഴിച്ച്
കടന്നു പോയ ശിശിരമേ
നീ പകര്‍ന്നത്
മൊഴി മറന്ന്, മിഴി നിറച്ച
മൗനങ്ങളായിരുന്നു.
മാര്‍ച്ച്
നമുക്കിടയില്‍
ഒരു പുഴ പിറക്കുന്നു
ഒരുമിച്ചൊഴുകാന്‍
കുഞ്ഞോളങ്ങളും
കഥ പറയാന്‍
കുഞ്ഞ് മീനുകളും.
ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല