കവിത
ബിജു റോക്കി
കുമ്പിള്‍ വെള്ളം കോരിയെടുത്തു.
സന്തോഷം കുമ്പിളും വിട്ട് താഴേക്ക് തുള്ളിയിട്ടു.
തുള്ളികളില്‍ തുള്ളിച്ച വെളിച്ചം
എന്തു ചിത്രമാണ് വരയ്ക്കുന്നത്
അരുവിയുടെ ഗുഹാമുഖത്ത്
ഒലുമ്പുന്ന വെള്ളം.
കുളിക്കാന്‍ കിടക്കുന്ന കല്ലുകള്‍.
പാറയിടുക്കില്‍ ഇടിമിന്നല്‍ നട്ട കൂണ്‍.
തന്റെ കുറഞ്ഞ ഉയരത്തിലും അതിനൊരു ലോകം ദൃശ്യമാണ്.
ബുദ്ധസന്യാസിയുടെ ധ്യാനമുഖമാണ് കൂണിന്.
വഗാസ* ചൂടിയിട്ടുണ്ട്.
ആരും കാണാനില്ലെങ്കിലും
സ്വയം പ്രകാശിക്കുക എന്നതായിരിക്കുമോ മനസ്സില്‍.?
*പരമ്പരാഗത ജാപ്പനീസ് കുട
ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.