മിറാഷ്

0
171
(കവിത)
ബെനില അംബിക 
ഏതോ കാലങ്ങളിൽ ഒക്കെ തന്നെയും
ഞാൻ അവനെ സ്വപ്നം കാണുന്നു
അവൻ കടലിലേക്ക് പുറം തിരിഞ്ഞു
നിൽക്കയാവും
നിലാവുള്ളപ്പോൾ ആ വെളിച്ചവും
അല്ലാത്തപ്പോൾ കടൽ തീരത്തെ ലൈറ്റുകളും
അവന്റെ നിഴലിനെ വരച്ചിട്ടുതരുന്നു
സൂക്ഷിച്ചു നോക്കുമ്പോൾ
ഒന്നിലധികം അവനുള്ള പോലെ തോന്നും
ചില സ്വപ്നങ്ങളിൽ ഞാനവന്റെ തോളിൽ ഉറങ്ങുന്നുണ്ടാവും
അഴിഞ്ഞുല എന്റെ മുടി  പറന്ന് അവന്റെ മുഖത്തേക്ക് വീണിരുന്നു
കുപ്പിവളയിട്ടയെൻ്റെ കൈകൾ
അവന്റെ കൈകളെ ആശ്രയിച്ചിരിക്കുന്നു
എന്നിട്ടും ആ മുഖം കാണാത്തതിൽ
ദുഃഖം തോന്നി
ചിത്രീകരണം: മിഥുന്‍ കെ.കെ
ഒരുച്ചസ്വപ്നത്തിൽ ഞാൻ പതിയുറക്കത്തിലാണ്
അടുക്കളയിൽ പാത്രങ്ങളുരസന്ന ഒച്ച  കേൾക്കുന്നു
പുകയടുപ്പിൽ ആരോ പുകയൂതുന്നു
ചുമക്കുന്നു പിന്നെയുമൂതുന്നു
കറികൾക്ക് കടുകുവറക്കുന്ന ശബ്ദം ,ഗന്ധം..
ആരോ നടന്നുവരുന്ന ശബ്ദം
ഞാനുറങ്ങുന്ന മുറിയുടെ ജനാലകൾ തുറന്നിടുന്നു
റേഡിയോയിൽ പഴയ ഏതോ പാട്ട് കേൾക്കുന്നു
ആ ശബ്ദം നിശ്വാസത്തോടെ എൻ്റെ നെറ്റിയിൽ തൊട്ട് നോക്കുന്നു
കവിളിൽ ഉമ്മ വെക്കുന്നു
ഉറങ്ങിയത് മതിയെന്ന് പറയുന്നു
ഉണ്ണാൻ  വിളിക്കുന്നു
പിന്നെയും നിഴലുകൾ
മുഖം കാണാതെ ഒരുവൻ.

ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല

LEAVE A REPLY

Please enter your comment!
Please enter your name here