ഉറക്കമില്ലാതുറക്കം

0
166

(കവിത)

എ. കെ. അനിൽകുമാർ

നടന്നു നടന്നു
തേഞ്ഞ ചെരുപ്പ്
വിറകുപുരയിലെ
ഇരുണ്ട മൂലയിലിരുന്ന്
പുറത്തേക്ക്
കാതു കൂർപ്പിക്കുന്നു.
നടന്നു തീർത്ത
വഴിയിടങ്ങളിലെ
ഒച്ചകൾ
കിരുകിരുപ്പുകൾ
നെഞ്ചു തുളഞ്ഞു കയറിയ
മുള്ളാണിയുടെ
അടക്കിയ
ചിരിമുഴക്കങ്ങൾ
ചെളിയിൽ പുതഞ്ഞ
വഴുവഴുക്കലുകൾ
തിളച്ചു പൊന്തും
ടാറിന്റെ
നൊമ്പര
ആശ്ലേഷങ്ങൾ
ചാടിക്കടന്ന തോടുകൾ
പുറം ഉരച്ചു കഴുകിയ
കുളപ്പടവുകൾ
ഒക്കെയും
ഇന്നലെയെന്നപോൽ
നെഞ്ചിൽ കുറുകവേ
ശോഷിച്ച
എല്ലുന്തിയ
രണ്ടു വൃദ്ധകാൽപ്പാദങ്ങൾ
മെല്ലെ നടന്നടുക്കുന്നു
അരികിൽ
കൂട്ടുകിടക്കുന്നു.
ദ്രവിച്ചു പഴകിയ
രണ്ടാത്മാക്കൾ
ഉറക്കമില്ലാതുറങ്ങുന്നു

ചിത്രീകരണം: മിഥുന്‍ കെ.കെ.

ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല

LEAVE A REPLY

Please enter your comment!
Please enter your name here