(കവിത)
അഫീഫ ഷെറിന്‍
വെള്ളം തളിച്ച് മുറ്റമടിച്ച്
കറിക്കരിഞ്ഞ്
അരിയിട്ട്
നീർന്ന് നിന്ന്
തിരിഞ്ഞുനോക്കുമ്പോ
ജാനകിക്ക് നോവടുത്തു.
വേദന നട്ടെല്ലിൽ പിളർപ്പുണ്ടാക്കി
നെറ്റിയിൽ കനത്തിലെന്തോ കൊണ്ടിട്ടു.
വഴിയിലെറങ്ങി
കണ്ട വണ്ടിക്കോടി.
പോക്കിനിടയിൽ
തൊട മാന്തിനോക്കി
തലമുടി പറിച്ചെടുത്തു
കാലിട്ടടിച്ച്
ആരെയൊക്കെയോ തെറി വിളിച്ചു
കാറി കാറി കരഞ്ഞു
ചൊമച്ചു.
പെറ്റു.
കൊച്ചിന് തൂക്കം രണ്ടരക്കിലോ
കിറുകൃത്യം.
ആശുപത്രീന്ന് ഫോറം
പൂരിപ്പിക്കാൻ ചോദിച്ചു
അമ്മ?
:- ജാനകി
അച്ഛൻ?
:- ജാനകി ന്തേ?
ഒച്ചയിൽ കുഞ്ഞി ഞെട്ടി
പതിവുതെറ്റിച്ചു
കരഞ്ഞില്ല,
അമ്മേനെ നോക്കി
അപ്പനെ നോക്കി
ചിരിച്ചു.
ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല
അഫീഫ നിങ്ങൾ ഒരു നല്ല എഴുത്തുകാരനാണ്, ഇതിനായി ഞാൻ ഗൂഗിൾ വിവർത്തനം ഉപയോഗിക്കുന്നു, മലയാളത്തിൽ നിന്ന് ഹിന്ദിയിലേക്ക്, നിങ്ങളുടെ എഴുത്ത് കഴിവ് നല്ലതാണ്, നിങ്ങൾക്ക് സന്തോഷം നൽകുന്ന കാര്യങ്ങൾ നിങ്ങൾ ചെയ്യുന്നു, എഴുതുക, പുഞ്ചിരിക്കുക.