ഫോട്ടോസ്റ്റോറി
ശ്രീകുമാർ പി.കെ
ഫോട്ടോഗ്രഫിയുടെ പ്രാരംഭഘട്ടത്തിൽ 70-300mm ടെലിലെൻസ് ഉപയോഗിച്ച് അകലെയുള്ളതിനെ ഒപ്പിയെടുക്കാനുള്ള ആവേശം ആയിരുന്നു. പിന്നീട് ആണ് തൊട്ടടുത്തുള്ളവയെ ശ്രദ്ധിക്കാൻ തുടങ്ങിയത്. ഫോട്ടോഗ്രാഫിയുടെ മറ്റൊരു തലം കൂടി അങ്ങനെ മനസ്സിലാക്കി. ദൂരെയുള്ളതിനേക്കാൾ അതിമനോഹരമാണ് അടുത്തുള്ളത്. മരങ്ങളിൽ കാണുന്ന ചില വിചിത്ര കാഴ്ചകൾ പിന്നീട് ശ്രദ്ധിച്ച് തുടങ്ങി. മനുഷ്യനുമായി ചില സാമ്യത മരങ്ങളിലും കണ്ടു. കണ്ണുകൾ, കയ്യുകൾ, കാലുകൾ. ഇവയെല്ലാം അറിഞ്ഞോ അറിയാതെയോ മരത്തിൽ വളർന്നു തുടങ്ങി. ആദ്യ കാഴ്ച്ചയിൽ സ്വഭാവികമെന്ന് തോന്നിയതിനെ പിന്നീടുള്ള നിരീക്ഷണത്തിൽ ആണ് കൂടുതൽ മനസ്സിലാക്കുന്നത്. ഫോട്ടോഗ്രാഫിയുടെ വീക്ഷണം മാറുന്നത് ഇങ്ങനെ അടുത്തുള്ളതിനെ കൂടുതൽ വീക്ഷിക്കുമ്പോഴാണ് എന്ന് ഇപ്പോൾ തിരിച്ചറിയുന്നു.
…
ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.