മരത്തിന്റെ അവകാശികൾ

0
429
prathap-joseph-photostory

ഫോട്ടോസ്‌റ്റോറി
പ്രതാപ് ജോസഫ്

ആടിനെ കെട്ടാൻ വേണ്ടി പറമ്പിലേക്ക് ഇറങ്ങിയതാണ്. ഒരു മരത്തെ ചുറ്റി കെട്ടാനൊരുങ്ങിയപ്പോഴാണ് അതിന്റെ പുറന്തൊലിയിൽ നിന്നും ഒരു പൂമ്പാറ്റ പറന്നുപോകുന്നത് കണ്ടത്. ആടിനെ വിട്ട് മരത്തെ ശ്രദ്ധിച്ചു. മനുഷ്യസാന്നിധ്യം അറിഞ്ഞിട്ടെന്നവണ്ണം ജാഗരൂകമാവുന്ന ഒരു ജീവിപ്രപഞ്ചം അതിനുചുറ്റും. പറമ്പിൽ നിറയെ തെങ്ങും കവുങ്ങുമൊക്കെയാണ്. എന്റെ കുട്ടിക്കാലത്ത് കുറേ കാട്ടുമരങ്ങൾ ഒക്കെയുണ്ടായിരുന്നു. കൃഷി വളരുന്നതിനനുസരിച്ച് ഓരോന്നോരോന്നായി അപ്രത്യക്ഷമായി. അവശേഷിച്ച ഒരു മരമാണ് ഈ മരം. അറുപത് അടിയെങ്കിലും ഉയരമുള്ള മരത്തിന്റെ ആറടിയിൽ നിന്ന് മൊബൈൽ ഫോണിൽ പകർത്തിയവയാണ് ഈ ചിത്രങ്ങൾ. ഒരു സെൻ കഥയുണ്ട്. ഗുരുവും ശിഷ്യന്മാരും നടന്നുക്ഷീണിച്ച് ഒരു മലഞ്ചെരുവിൽ വിശ്രമിക്കുകയായിരുന്നു. മുൻപ് കാടായിരുന്നിടത്ത് ഇപ്പോൾ ഒരു മരം മാത്രം. അന്വേഷിച്ചപ്പോൾ ആ മരംകൊണ്ടുമാത്രം മനുഷ്യന് ഒരു ഉപകാരവും ഇല്ലത്രേ.
മനുഷ്യരും ഓരോരോ മരങ്ങളാണ്. കാണുന്നതും കാണാത്തതുമായ എത്രയെത്ര ജീവി പ്രപഞ്ചത്തെ നാമോരോരുത്തരും കൊണ്ടുനടക്കുന്നു.

Prathap Joseph

Prathap Joseph

Prathap Joseph

Prathap Joseph

Prathap Joseph

Prathap Joseph

Prathap Joseph

Prathap Joseph

Prathap Joseph

Prathap Joseph

Prathap Joseph

Prathap Joseph

Prathap Joseph

Prathap Joseph

Prathap Joseph

Prathap Joseph

Prathap Joseph


ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.

LEAVE A REPLY

Please enter your comment!
Please enter your name here