ഞെരളത്ത് കലാശ്രമം പാട്ടോളത്തിന് കൊടിയേറി

0
770
paattolam
paattolam

ഷൊർണൂർ ഭാരതപ്പുഴയിൽ നടന്ന ചടങ്ങിൽ വള്ളത്തോൾ നഗർ പഞ്ചായത്ത്‌ പ്രസിഡന്റ് ശ്രീമതി. പി. പത്മജ  പാട്ടോളത്തിന്റെ പതാകയുയർത്തി. ഞെരളത്ത് കലാശ്രമം ട്രസ്റ്റി ഞെരളത്ത് ഹരിഗോവിന്ദൻ,  മുനി. കൗൺസിലർ ടി.എം.മുസ്തഫ, നാരായണൻ പാലക്കീഴ്, സതീഷ്‌കുമാർ, റാഫി മലബാർ തുടങ്ങിയവർ സംബന്ധിച്ചു. നാളെ വൈകീട്ട് 4 മണിക്ക് പുഴയിൽ പാട്ടോളം മണൽശിൽപ നിർമാണം നടക്കും.. ഡിസംബർ 22 മുതൽ 31 വരെ നിത്യവും  വൈകീട്ട് 4 മണിമുതൽ 10 മണിവരെയാണ് ഞെരളത്ത് രാമപ്പൊതുവാൾ സ്മാരക കേരള സംഗീതോത്സവം പാട്ടോളം ഷൊർണൂർ  ഭാരതപ്പുഴയിൽ അരങ്ങേറുക.

LEAVE A REPLY

Please enter your comment!
Please enter your name here