പിലിഗിരി… പിലിഗിരി… പിലിഗിരി

0
492
Nihal Jabin

ഫോട്ടോ സ്റ്റോറി
നിഹാൽ ജബിൻ

ലോകത്തു നമ്മുടെ പശ്ചിമഘട്ടത്തിലെ നിത്യഹരിത വനങ്ങളിലും ചോലക്കാടുകളിലുമായി കണ്ടു വരുന്ന ഒരു വിഭാഗം ഇത്തിരികുഞ്ഞൻ തവളകളുണ്ട്. “പിലിഗിരി…പിലിഗിരി…പിലിഗിരി…”എന്നു പറയുന്ന പോലെ താളത്തിൽ കരയുന്നതുകൊണ്ട് ഇവയെ പിലിഗിരിയൻ തവളകൾ എന്നു വിളിക്കുന്നു. ഇവയെ നമ്മുടെ കാടിനകത്തെ വലിയ അരുവികളിലോട്ടു ചേരുന്ന കുഞ്ഞൻ കൈവഴികളിലാണ് കൂടുതലായി കാണുന്നത്. വളരെ രസകരമായ ജീവിതരീതിയുള്ളവരാണ് ഈ കുഞ്ഞൻ തവളകൾ. കാട്ടുചോലകളിലെ പാറകളിൽ സൂക്ഷിച്ചു നോക്കിയാൽ കൂർത്ത മുഖമുള്ള നമ്മുടെ പിലിഗിരിയൻ തവളകൾ വളരെ ശാന്തരായി തല ഉയർത്തിപിടിച്ചിരിക്കുന്നത് കാണാം, ഇങ്ങനെ ശാന്തരായി ഇരിക്കുന്ന ഇവയുടെ ഇണചേരൽ കാലമായാലുള്ള രീതികൾ തികച്ചും വ്യത്യസ്ഥമാണ്. സാധാരണയായി നമ്മുടെ തവളകളെല്ലാം ഇണചേരൽ കാലമായാൽ പെൺ തവളകളെ ആകർഷിക്കാനും, സ്വജാതിയിലെ ആൺ തവളകളോട് ഇത് തന്റെ അധീന പ്രദേശമാണെന്നും ഇങ്ങോട്ട് കടന്നു വരരുതെന്നും അറിയിക്കാൻ സ്വനസഞ്ജിയുടെ (vocal sac) സഹായത്തോടെ ഉച്ചത്തിൽ കരയുകയാണ് പതിവ്. നമ്മുടെ കുഞ്ഞൻ പിലീഗിരിയന്മാരും ഇതുപോലെ സ്വനസഞ്ചി ഉപയോഗിച്ചു കരയുമെങ്കിലും ആ കരച്ചിലുകൾ കാട്ടരുവികളുടെ ഒഴുക്കിലും വെള്ളച്ചാട്ടങ്ങളുടെ ശബ്ദങ്ങളിലും ലയിച്ചു പോവുന്നതിനാൽ പ്രകൃതിയിൽ അതിനെ മറികടക്കാനായി അവ അവരുടെ മാത്രമായ ഒരു പ്രത്യേക രീതി ആർജിച്ചെടുത്തിട്ടുണ്ട്. കാട്ടരുവികളുടെ താളത്തിൽ ലയിച്ചു ചേരുന്ന പിലിഗിരി… പിലിഗിരി… എന്ന രീതിയിലുള്ള കരച്ചിലിനോടൊപ്പം ആൺ തവളകൾ തന്റെ വിഭാഗക്കാർ മാത്രം ആർജിച്ചെടുത്ത പ്രത്യേക രീതിയിലുള്ള കാഴ്ചയിലൂടെ ആശയ വിനിമയം (visual signalling) നടത്തുന്ന രീതിയിൽ തന്റെ പിൻകലുകൾ ഒരു പ്രത്യേക താളത്തിൽ ഉയർത്തി വീശി അപ്പുറത്തെ കല്ലിലിരിക്കുന്ന ആൺ തവളയോട് ഇത് തന്റെ അധീന പ്രദേശമാണെന്നും അങ്ങോട്ട്‌ കയറിവന്നാൽ എന്നെ തല്ലി തോൽപിക്കണമെന്നും ദൂരെ നിൽക്കുന്ന പെൺ തവളകളോട് താൻ ഇണ ചേരാൻ തയാറാണെന്നും നമുക്ക് മുട്ടകൾ നിക്ഷേപിക്കാനും സംരക്ഷിക്കാനും നല്ല ഇടമുണ്ടെന്ന് കാണിക്കാനായി ഇങ്ങനെ പിൻകാലുകൾ വീശി കാണിക്കും.

amplicon

ശാസ്ത്രലോകം ഈ രീതിയെ foot flagging എന്നാണ് വിളിക്കുന്നത്. ഇങ്ങനെ കാട്ടരുവികളിലെ കല്ലിലിരുന്നു ആൺ തവളകൾ കാലുകൾ വീശി ആശയവിനിമയം നടത്തുന്നതിനിടക്ക് വേറെ ആൺ തവളകൾ താനിരിക്കുന്ന കല്ലിലോട്ട് കയറി വന്നാൽ ആദ്യം ഉച്ചത്തിൽ കരഞ്ഞു ഇതുപോലെ foot flagging ചെയ്യുകയും എന്നിട്ടും പോയിട്ടില്ലെങ്കിൽ ഒരു കരാട്ട അഭ്യാസിയെപ്പോലെ അതെ കാലുപയോഗിച്ച് തൊഴിച്ചു വിടുന്നതും കാണാം. ഇങ്ങനെ കാലുകളുയർത്തി നൃത്തമാടുന്ന സ്വഭാവം ഉള്ളതുകൊണ്ടാണ് ഇക്കൂട്ടരെ dancing frogs എന്ന് വിളിക്കുന്നത്. ഇങ്ങനെ ആൺ തവളകൾ പാറക്കെട്ടുകളിൽ നിന്നും നിർത്തമാടുമ്പോൾ പെൺ തവളകൾ പാറക്കടിയിലിരിരുന്നു കരയിലെ കുറ്റിച്ചെടികളുടെ താഴെ ഇരുന്നുമെല്ലാം ഇതൊക്കെ വീക്ഷിക്കുന്നുണ്ടാവും. ആൺ തവളകളുടെ നൃത്തത്തിൽ ആകൃഷ്ടരായി കഴിഞ്ഞാൽ പെൺ തവളകൾ ആണിനടുത്തേക് കടന്നു വരികയും ഇണ ചേരുകയും ചെയ്യും.

Nihal Jabin
കാട്ടരുവിയിലെ കല്ലിലിരിക്കുന്ന പിലിഗിരിയൻ
Nihal Jabin
ആൺ തവള
Nihal jabin
പിലിഗിരിയൻ തവളകളുടെ ആവാസവ്യവസ്ഥ
Nihal jabin
പിലിഗിരി പിലിഗിരി എന്നു കരയുന്നതിനോടൊപ്പം കാലുകൾ വീശുന്ന ആൺ തവള

 

Nihal Jabin
കല്ലിലിരുന്ന് നൃത്തമാടുന്ന ആൺ തവള
Nihal jabin
തന്റെ കാലിലോട്ട് കയറിവന്നവനോട് ഇത് തന്റെ ഇടമാണെന്നും ഇവിടുന്ന് പെട്ടന്ന് വിട്ടോണം എന്നു കാണിക്കാനായി കാലുകളുയർത്തുന്നു
Nihal jabin
കാൽ വീശിയിട്ടും പോവാത്ത ആൺ തവളയെ തൊഴിക്കാനായി കാൽ പൊക്കി മടക്കുന്നു
NIHAL
മുഖത്തോട്ടു തൊഴിക്കുന്നു
Nihal
ഇണ ചേർന്ന പിലിഗിരിയൻ തവളകൾ
Nihal
തന്റെ അധീന പ്രദേശത്തോട്ടു കയറിവന്ന ഇണകളോട് അവിടുന്ന് സ്ഥലം വിട്ടോളാനായി കാലു വീശി കാണിക്കുന്ന പിലിഗിരിയൻ
Nihal Jabin 3 (
ഇണകളോട് അവിടുന്ന് പോവാനായി കാലുകൾ നീട്ടി തൊഴിക്കുന്നു
nihal
മുട്ടയിടാനുള്ള സ്ഥലം തേടി പോവുന്ന പിലിഗിരിയൻ തവളകൾ
Nihal
മുട്ടയിടാനായോ സുരക്ഷിതമായ ഇടം കണ്ടെത്തി അവിടുന്ന് കല്ലും മണലും ചവിട്ടി തെറിപ്പിച്ചു കുഴിയുണ്ടാക്കി മുട്ടയിടുന്ന ഇണകൾ
Nihal
മുട്ടകൾക്കരികിൽ ഇരിക്കുന്ന പെൺ തവള ( സാധാരണ മണലിൽ കുഴികളുണ്ടാക്കി അതിൽ മുട്ടയിട്ടു അത് മൂടുകയാണ് ചെയ്യാറ്)

ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.

amplicon

LEAVE A REPLY

Please enter your comment!
Please enter your name here