മിനിമൽ സിനിമ പ്രദർശനം ; പ്രതാപ് ജോസഫിന്റെ സിനിമകൾ കാണാം

0
257

മിനിമൽ സിനിമയുടെ പ്രതിമാസ ചലച്ചിത്രോത്സവത്തിന്റെ ഭാഗമായി, ഈ മാസത്തിൽ പ്രതാപ് ജോസഫിന്റെ സിനിമകൾ പ്രദർശിപ്പിക്കും. കുറ്റിപ്പുറം പാലം മുതൽ കടൽമുനമ്പ് വരെയുള്ള സിനിമകളാണ് പ്രദർശനത്തിൽ ഉൾപെടുത്തിയിരിക്കുന്നത്. ജനുവരി 22 ഞായറാഴ്ച, കോഴിക്കോട് കൃഷ്ണമേനോൻ മ്യൂസിയം തിയേറ്ററിൽ ആണ് ഫെസ്റ്റിവൽ നടക്കുക.

കടൽമുനമ്പ് (2022),പുഴയാൾ (2022), ഒരു രാത്രി ഒരു പകൽ (2019), രണ്ടുപേർ ചുംബിക്കുമ്പോൾ (2017), അവൾക്കൊപ്പം (2016), കുറ്റിപ്പുറം പാലം (2014) എന്നീ ഫീച്ചർ സിനിമകളാണ് ഫെസ്റ്റിവലിൽ പ്രദർശിപ്പിക്കുന്നത്. ഇവയിൽ, കടൽ മുനമ്പിന്റെയും പുഴയാളിന്റെയും കോഴിക്കോട്ടെ ആദ്യ പ്രദർശനം കൂടിയാണ് ഇതെന്ന് പ്രതാപ് ജോസഫ് അറിയിച്ചു. ഡെലിഗേറ്റ് രജിസ്ട്രേഷന് 9895286711 എന്ന നമ്പറിലേക്ക് 300 രൂപ ഗൂഗിൾ പേ/ഫോൺ പേ ചെയ്ത് ഡീറ്റൈൽസ് അതേ നമ്പറിലേക്ക് വാട്ട്‌സ് ആപ്പ് ചെയ്യണമെന്ന് പ്രദർശനത്തിന്റെ സംഘാടകർ വ്യക്തമാക്കി. പ്രവേശനം ആദ്യം പേര് നൽകുന്ന നൂറ് പേർക്ക് മാത്രമായിരിക്കും. മിനിമൽ സിനിമയുടെ ബാനറിൽ ക്രൗഡ് ഫണ്ടിങ്ങിലൂടെ നിർമിക്കുന്ന ‘മാവോയിസ്റ്റ്’ എന്ന സിനിമയുടെ പൂർത്തീകരണത്തിനുള്ള ധനസമാഹരണം കൂടിയാണ് ഫെസ്റ്റിവൽ കൊണ്ട് ലക്ഷ്യംവെക്കുന്നത്. സിനിമകൾ കാണാൻ സാധിക്കാത്തവർക്കും ചെറിയ തുക സംഭാവന ചെയ്തുകൊണ്ട് ക്രൗഡ് ഫണ്ടിങ്ങിൽ പങ്കാളികളാകാവുന്നതാണ്.


ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല

LEAVE A REPLY

Please enter your comment!
Please enter your name here