‘നന്മ’ നിറഞ്ഞൊരു ശില്പശാല

0
237

മലയാള കലാകാരന്മാരുടെ ദേശീയ സംഘടനയായ നന്മ, പൂക്കാട് കലാലയത്തിൽ സംഘടിപ്പിച്ച കലാ വിജ്ഞാന ഏകദിന ശില്പശാല ക്യാമ്പ് കുട്ടികൾക്ക് വേറിട്ട അനുഭവമായി. നന്മയുടെ കൊയിലാണ്ടി മേഖലയാണ് പരിപാടി നടത്തിയത്. കുട്ടികളുടെ വ്യക്തിത്വ വികാസവും, കലാപഠന താല്പര്യവും ലക്ഷ്യമാക്കി സംഗീതം, ചിത്രം, താളം, അഭിനയം എന്നീ സാധ്യതകൾ ഉപയോഗിച്ച് നാടക കലയിൽ പരിശീലനം നൽകുന്നതിനായി സംഘടിപ്പിച്ചതായിരുന്നു ക്യാമ്പ്.

നന്മ ബാലയരങ്ങിലെ മുപ്പതോളം കുട്ടികൾ ക്യാമ്പിൽ പങ്കെടുത്തു. അഭിനേതാവും, നാടക രംഗത്ത് ശ്രദ്ധേയനുമായ വി.കെ. രവി കൊയിലാണ്ടി, യു.കെ. രാഘവൻ മാസ്റ്റർ, ശിവദാസ് ചേമഞ്ചേരി, പാലക്കാട് പ്രേംരാജ് ,എ.കെ.രമേശ് എന്നിവരാണ് ക്യാമ്പ് നയിച്ചത്. നന്മ കൊയിലാണ്ടി മേഖല പ്രസിഡണ്ട് സുധൻ വെങ്ങളത്തിന്റെ അധ്യക്ഷതയിൽ നന്മ ജില്ലാ പ്രസിഡൻറ് ഷിബു മുത്താട്ട് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. യു.കെ .രാഘവൻ മാസ്റ്റർ, ടി.കെ മനോജ് ഗുരുക്കൾ എന്നിവർ സംസാരിച്ചു. ക്യാമ്പിൽ പങ്കെടുത്ത മുഴുവൻ കുട്ടികൾക്കും സർട്ടിഫിക്കറ്റ് വിതരണം ചെയ്തു.


ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല

LEAVE A REPLY

Please enter your comment!
Please enter your name here