മഹീന്ദ്ര എക്‌സലന്‍സ് ഇന്‍ തിയേറ്റര്‍ അവാര്‍ഡ്‌സി (മേറ്റ) ന്റെ 13-ാം പതിപ്പില്‍ മലയാളി തിളക്കം. ജിനോ ജോസഫിന്റെ ‘നൊണ’ യാണ് അവാര്‍ഡുകള്‍ വാരി കൂട്ടിയത്. ‘നൊണ’ മികച്ച നാടകം ആയപ്പോള്‍, ജിനോ ജോസഫ് മികച്ച സംവിധായകന്‍ ആയി തെരഞ്ഞെടുക്കപെട്ടു. മികച്ച സ്റ്റേജ് ഡിസൈന്‍, മികച്ച ലൈറ്റ് ഡിസൈന്‍ എന്നിവയും നൊണ നേടി. സര്‍ജാസ് റഹ്മാന്‍, ആബിദ് പി. ടി എന്നിവര്‍ ചേര്‍ന്നാണ് ലൈറ്റ് ഡിസൈന്‍ ചെയ്തത്.
ശശിധരന്‍ നടുവിലിന്റെ ഹിഗ്വിറ്റ, ജിനോ ജോസഫിന്റെ നോന എന്നിവയായിരുന്നു മത്സരത്തിലേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ട മലയാള നാടകങ്ങള്‍. മൊത്തം 10 നാടകങ്ങള്‍ക്കാണ് മേളയിലേയ്ക്ക് നാമനിര്‍ദ്ദേശം ലഭിച്ചത്. മലയാളത്തില്‍നിന്നുമാത്രമാണ് രണ്ടു നാടകങ്ങള്‍ തെരഞ്ഞെടുക്കപ്പെട്ടത്.
വിജയ മേഹ്തക്ക് ലൈഫ് ടൈം അച്ചീവ്മെന്റ് അവാര്‍ഡ് നേടി. രാജ്യത്തെ ഏറ്റവും വലിയ നാടക പുരസ്‌കാരങ്ങളിലൊന്നാണ് മേറ്റ അവാര്‍ഡ്, ലൈഫ് ടൈം അച്ചീവ്മെന്റ് അവാര്‍ഡ് ഉള്‍പ്പെടെ 14 അവാര്‍ഡുകള്‍ ആണുള്ളത്.
മുഴുവന്‍ അവാര്‍ഡുകളും വായിക്കാം: http://metawards.com/winners-2018