എഴുത്തുകാരി, ചിത്രകാരി | മലപ്പുറം
മലപ്പുറം ജില്ലയില്‍ നിലമ്പൂരിനടുത്ത് ചുങ്കത്തറയില്‍ ചോലശ്ശേരി സെയ്തലവി ഹാജിയുടെയും (കുഞ്ഞാവ) സൈനബയുടെയും നാലുമക്കളില്‍ രണ്ടാമത്തെ മകളാണ് മാരിയത്ത്. രണ്ടാം ക്ലാസില്‍ പഠിക്കുമ്പോള്‍ പനിയെത്തുടര്‍ന്ന് ഇരുകാലുകളുടെയും ചലനശേഷി നഷ്ടമായി. അതു കാരണം തുടര്‍പഠനം മുടങ്ങി. 10 വര്‍ഷങ്ങള്‍ക്കുശേഷം വീട്ടിലിരുന്ന് സ്വപ്രയത്‌നത്താല്‍ 1993 ല്‍ പത്താം ക്ലാസ് പരീക്ഷ എഴുതി പാസ്സായി. തുടര്‍ന്ന് ചുങ്കത്തറ മാര്‍ത്തോമാ കോളേജില്‍ രണ്ട് വര്‍ഷം പ്രീഡിഗ്രി പഠനം. ഇതിനിടയില്‍ നീണ്ട ഇടവേളക്കു ശേഷം 2013-2016 അധ്യായനവര്‍ഷം വിദൂര വിദ്യാഭ്യാസം വഴി ഡിഗ്രി പഠനം പൂര്‍ത്തിയാക്കി. 2012 മുതല്‍ കാലിക്കറ്റ് സര്‍വകലാശാലയില്‍ ജോലിയില്‍ പ്രവേശിച്ചു. ഇപ്പോള്‍ ക്ലറിക്കല്‍ അസിസ്റ്റന്റായി സര്‍വകലാശാല ലൈബ്രറിയില്‍ ജോലി ചെയ്യുന്നു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ താമസിക്കുന്നു.
സ്വന്തം ജീവിതാനുഭവങ്ങള്‍ കാലം മായ്ച്ച കാല്‍പ്പാടുകള്‍ എന്ന പേരിൽ പുസ്തകമാക്കിയിട്ടുണ്ട്. ഈ പുസ്തകം വിഭിന്ന ശേഷിയുള്ളവര്‍ക്ക് പ്രചോദനമായിട്ടുണ്ട് എന്നതിനാല്‍ ഒരുപാട് സംഘടനകള്‍ സംഘടിപ്പിച്ച പൊതുപരിപാടികളില്‍ മാരിയത്ത് ആദരിക്കപ്പെട്ടിട്ടുണ്ട്. സാമൂഹിക നീതി വകുപ്പിന്റെ അംഗീകാരവും ലഭിച്ചിട്ടുണ്ട്.
പെയിന്റിംഗ്‌സ്
ഒഴിവു സമയങ്ങളില്‍ ചിത്രങ്ങള്‍ വരക്കാറുണ്ട്. പെയിന്റിംഗുകളുടെ ആദ്യ പ്രദര്‍ശനം 2011 ഫെബ്രുവരിയില്‍ മലപ്പുറം കോട്ടക്കുന്ന് ആര്‍ട്ട് ഗാലറിയില്‍ മലപ്പുറം ജില്ലാ കലക്ടര്‍ എം.സി.മോഹന്‍ദാസ് ഉത്ഘാടനം ചെയ്തു. തുടര്‍ന്ന് മറ്റ് പൊതുപരിപാടികളിലും സ്‌കുളുകളിലും കോളേജുകളിലും പെയിന്റിംഗ് പ്രദര്‍ശനങ്ങള്‍ നടത്താറുണ്ട്. തൃശൂര്‍ ലളിതകലാ അക്കാദമിയുടെ ക്യാമ്പിലും പങ്കെടുത്തിട്ടുണ്ട്.
പൊതുപ്രവര്‍ത്തനങ്ങള്‍
ചില സംഘടനകളും സൊസൈറ്റികളുമായി സഹകരിച്ച് ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കുന്നുണ്ട്. വിദ്യാര്‍ത്ഥികള്‍ക്കും, വിഭിന്നശേഷിയുള്ളവര്‍ക്കും, രക്ഷിതാക്കള്‍ക്കും വേണ്ടി മോട്ടിവേഷന്‍ ക്ലാസുകള്‍ നടത്താറുണ്ട്.
ആനുകാലിക പ്രസിദ്ധീകരണങ്ങളില്‍ ലേഖനങ്ങളും കവിതകളും കഥകളും എഴുതുന്നുണ്ട്. സോഷ്യല്‍ മീഡിയയിലുടെയും സമൂഹ്യപ്രവര്‍ത്തനങ്ങളില്‍ ഇടപെടുന്നു. ബ്ലോഗെഴുത്തിലും സജീവമാണ്.
ടെലിവിഷന്‍ ചാനലില്‍ റിയാലിറ്റി ഷോ
2013 ല്‍ മീഡിയ വണ്‍ ചാനലില്‍ സ്ത്രീകള്‍ക്കു വേണ്ടിയുള്ള സ്ത്രീകള്‍ മാത്രം പങ്കെടുത്ത ഞാന്‍ സ്ത്രീ എന്ന റിയാലിറ്റി ഷോയില്‍ പ്രഗത്ഭരായ പതിനാല് സ്ത്രീകള്‍ക്കൊപ്പം പങ്കെടുത്ത് പതിനഞ്ച് പേരില്‍ നിന്നും അവസാന റൗണ്ടിലെത്തിയ അഞ്ചുപേരില്‍ ഒരാളായി അഞ്ചാം സ്ഥാനം കരസ്ഥമാക്കി. പൊതു പ്രവര്‍ത്തനങ്ങളെയും കലാപ്രവര്‍ത്തനങ്ങളെയും പ്രോത്സാഹിപ്പിച്ചു കൊണ്ട് മിക്കവാറും എല്ലാ അച്ചടി – ദൃശ്യ മാധ്യമങ്ങളിലും റിപ്പോര്‍ട്ടുകള്‍ വന്നിട്ടുണ്ട്.
അംഗീകാരങ്ങളില്‍ ചിലത്
- സാമൂഹിക – സാംസ്‌കാരിക രംഗത്തെ സമഗ്ര സംഭാവനക്ക് ചുങ്കത്തറ ഗ്രാമ പഞ്ചായത്ത്. 2009
- കേരള മാപ്പിളകലാ അക്കാദമി മലപ്പുറം ജില്ലാ ചാപ്റ്റര്‍ (ഇശല്‍ ഖദീം). 2009
- സംഘമിത്ര മലപ്പുറം ജില്ലാ യൂണിറ്റ്. 2010
- ജെ.സി.ഐ എടക്കര ചാപ്റ്റര്‍. 2011
- അനശ്വര കലാ സാംസ്‌കാരിക വേദി. 2012
- നന്മ മമ്പാട് യൂണിറ്റ്. 2012
- വുമണ്‍ അച്ചീവര്‍ ഓഫ് ദ ഇയര്‍ കാലിക്കറ്റ് യൂണിവേഴ്‌സിറ്റി. 2012
- ഞാന്‍ സ്ത്രീ റിയാലിറ്റി ഷോ – മീഡിയ വണ്‍ ചാനല്‍. 2013
- കേരള സ്റ്റേറ്റ് സോഷ്യല്‍ വെല്‍ഫെയര്‍ ബോര്‍ഡ്. 2013
- തണല്‍ പെയിന്‍ ആന്റ് പാലിയേറ്റീവ് – മൂവാറ്റുപുഴ. 2013
- റോട്ടറി ക്ലബ് കൊണ്ടോട്ടി. 2015
- കേരള സർക്കാർ സാമൂഹികനീതി വകുപ്പ്. 2015 -2016
- ഈസ്റ്റേണ്‍ ഭൂമിക ഐകണിക് വുമണ്‍ – 2015
- സ്‌നേഹക്കൂട്ട് ഭിന്നശേഷി ദിനാചരണം എ.എല്‍.പി.എസ്. ഇരിങ്ങല്ലൂര്‍ -2018
- കൈകോര്‍ക്കാം ഒന്നിക്കാം – ലോകഭിന്നശേഷി വാരാചരണം 2018 -സമഗ്രശിക്ഷ കേരളം, ബ്ലോക്ക് റിസോര്‍സ് സെന്റര്‍ കോഴിക്കോട്-ഫറോഖ്.
- തൃശൂര്‍ ആസ്ഥാനം കേരള ലളിതകലാ അക്കാദമി ക്യാമ്പ് (ജൂലായ് 17 – 23). 2019
- പ്രൊഫ.അലക്സാണ്ടർ സഖറിയാസിന്റെ പേരിൽ ഏർപ്പെടുത്തിയ അവാർഡ്. 2019
- 2019 ജനുവരി 25 ന് തിരഞ്ഞെടുപ്പ് കമ്മീഷന്റെ മലപ്പുറം ജില്ലയിലെ യൂത്ത് ഐക്കണ്‍ ആയി ജില്ലാ കലക്ടര്‍ അമിത് മീണയും , 2020 ജനുവരി 25 ന് ജില്ലാ കലക്ടര്‍ ജാഫറും ആദരിച്ചു.
- KIMS ALSHIFA HOSPITAL ആദരിച്ചു. 2020
- 2020 – മാര്‍ച്ച് വനിതാ ദിനത്തില്‍ കാലിക്കറ്റ് എയര്‍പോര്‍ട്ടിന്റെ ആദരം
മാരിയത്ത്.സി.എച്ച്.
9446243420
…