HomeTHE ARTERIASEQUEL 31ലോകമേ തറവാട് – കല അതിജീവനം തന്നെ - ഭാഗം 2

ലോകമേ തറവാട് – കല അതിജീവനം തന്നെ – ഭാഗം 2

Published on

spot_imgspot_img

ലോകമേ തറവാട് – കാഴ്ചാനുഭവങ്ങൾ
ഡോ. അനു പാപ്പച്ചൻ എഴുതുന്നു

കാലം കലയോട് ചെയ്യുന്നത് എന്ത്? എന്തെന്നറിയാൻ കല കാലത്തിന് കൊടുത്ത പ്രത്യുത്തരം നോക്കിയാൽ മതി.. അടച്ചിരിക്കാൻ നിർബന്ധിക്കപ്പെട്ട മനുഷ്യരുടെ കാലമായിരുന്നു. ഇനിയും തീർന്നിട്ടില്ല. തുടരുകയാണ്. ശരീരവും മനസും ചിന്തകളും പലവിധം നിയന്ത്രിക്കപ്പെടുന്നു. കലായിടവും വ്യത്യസ്തമല്ല. മനുഷ്യർ അവരവരുടെ ഉള്ളിൽ ജീവിച്ച ദിനങ്ങളെ അടയാളപ്പെടുത്താതെ കടന്നു പോകാനാവില്ല കലയ്ക്കും.. മഹാമാരി തീർത്ത ചക്രവ്യൂഹത്തിലകപ്പെട്ട കലാമനുഷ്യരും, വീടും വീട്ടിലിരുപ്പും മനസ്സിലിരിപ്പും തങ്ങൾക്കറിയാവുന്ന മാധ്യമത്തിലൂടെ ആവിഷ്ക്കരിച്ചു. ലോകമേ തറവാടിൽ ‘വീടും പാൻഡമികും’ നല്കുന്ന ദൃശ്യവിനിമയം നാമനുഭവിച്ചുകൊണ്ടിരിക്കുന്ന ജീവിതത്തിന്റെ പരിഛേദമാണ്.

അടച്ചിരിപ്പു കാലത്തെ ഒറ്റപ്പെടലും വിഷാദവും, മരവിപ്പും ഭ്രാന്തും നിറഞ്ഞ ആന്തരിക അകങ്ങളിലൂടെയുള്ള സഞ്ചാരമുണ്ടതിൽ. ദാരിദ്യവും തൊഴിലില്ലായ്മയും പലായനവുമടക്കമുള്ള സാമൂഹികങ്ങളിലൂടെയുള്ള രാഷ്ട്രീയ സഞ്ചാരവും കൊണ്ട് തീവ്രവുമാണത്.

athmaonline-lokame-tharavadu-anu-pappachan-titto-01

ടിറ്റോ സ്റ്റാൻലിയുടെ ശ്രദ്ധേയമായ വർക്കിന് ഭീതിയുടെ ദിനങ്ങൾ (dreadful days ) എന്നാണ് പേരിട്ടിരിക്കുന്നത്. ഭൂതകാല വീണ്ടെടുപ്പുകളുടെ, മാനസികസഞ്ചാരങ്ങളുടെ, ഹാലുസിനേഷന്റെ ചിത്രണമാണത്.. ഇരപിടിയൻ സസ്യങ്ങൾ തളിർത്തു നില്ക്കുന്നതാണ് കാലം. നിശ്ചേതനായി കിടക്കുന്ന മനുഷ്യന്റെ കാമനകൾക്ക് പക്ഷെ, ശമനവുമില്ല.

athmaonline-lokame-tharavadu-anu-pappachan-titto-02

അടച്ചിരിപ്പുകാലം പല മനുഷ്യർക്കും ആത്മപരിശോധനക്ക് അവസരം നല്കിയിരുന്നു. ജീവിതത്തിന്റെ ഓട്ടം പെട്ടെന്ന് സ്തംഭനാവസ്ഥയിലായതിന്റെ ആകുലതകളും നാമേറെക്കണ്ടതാണ്. കലാകൃത്തിനെ സംബന്ധിച്ചിടത്തോളം ഒറ്റയാവൽ പുതിയ അനുഭവമല്ല. ആത്മപരിശോധനയും അപൂർവ്വതയല്ല. പക്ഷെ നിർബന്ധിത സാമൂഹ്യസമ്പർക്ക വിലക്ക് ഉൾക്കൊള്ളാൻ പറ്റാത്ത ഭീതിയാണ് താനും. രതീഷ് ടി തന്റെ വ്യക്തി സത്തയെ, പുതുകാല സാഹചര്യങ്ങളോട് ചേർത്തുവായിക്കുന്ന ചിത്രങ്ങളാണ് ലോകമേ തറവാടിൽ പ്രദർശിപ്പിച്ചത്. വീടകം ലോകക്രമത്തിനെ ഉൾക്കൊള്ളുന്നു.
ഏത് മനുഷ്യനും അനുഭാവത്തോടെ കടന്നുപോകാവുന്ന ചിത്രണമാണ് കലാകാരൻ സ്വീകരിച്ചിരിക്കുന്നതും. തീൻമേശയിൽ നഗ്നനായി ഒറ്റക്കിരുന്ന് ഭക്ഷണം കഴിക്കുന്ന മനുഷ്യൻ വീട്ടകത്തിലെ ആണിന്റെ സ്വാതന്ത്ര്യവുമതേ സമയം ഒറ്റയാവലിന്റെ ആകുലതയും കാണിച്ചു തരുന്നുണ്ട്.

athmaonline-lokame-tharavadu-anu-pappachan-dipin-01

athmaonline-lokame-tharavadu-anu-pappachan-dipin-thilakan-01

athmaonline-lokame-tharavadu-anu-pappachan-dipin-thilakan-01

athmaonline-lokame-tharavadu-anu-pappachan-dipin-thilakan-01

മനുഷ്യന്റെ അപ്രമാദിത്തം എത്ര പൊള്ളയാണെന്ന് തെളിഞ്ഞ സമകാലത്തെയാണ് ഡിബിൻ തിലകൻ ആവിഷ്കരിക്കുന്നത്. വീട് തന്നെ ലോകമായെന്നോ, ലോകം വീട് തന്നെയായെന്നോ തോന്നുന്ന സന്ദിഗ്ദ്ധാവസ്ഥ ത്രിമാന കലയായി രൂപപ്പെടുത്തിയിരിക്കുന്നു. മിനിമം സൂചനകൾ കൊണ്ടു തന്നെ ആശയങ്ങൾ വിനിമയം ചെയ്യാൻ കഴിയുന്ന ആവിഷ്ക്കാരം.. മനുഷ്യർ അകപ്പെട്ട വിഷമവൃത്തം, വരകളിൽ തെളിയുന്നു. സൂക്ഷ്മ ദൃഷ്ടിയിൽ മൃത്യു കാലത്തെ അതിജീവിക്കുന്ന ഉർവര മോഹങ്ങൾ ചിത്രങ്ങളിൽ പതിഞിരിക്കുന്നത് കാണാം.

athmaonline-smitha-gs

mona-mohan

mona-mohan-2

ജി.എസ്സ് സ്മിത തീക്ഷ്ണനിറങ്ങളുടെ ജൈവ പ്രകൃതിയിൽ വരചാലിച്ച് നിശ്ചല കാലത്തെ മറികടന്നപ്പോൾ മോന എസ് മോഹൻ ‘ Game of Survival ‘ ൽ അതിജീവിച്ച മനുഷ്യമുഖങ്ങളെ തുന്നിയെടുത്തു കൊണ്ടിരുന്നു. സ്മിത വളർന്ന നാട്ടുപരിസരത്തെ തന്നെയാണ് ആവിഷ്കരിക്കുന്നത്. നാടിന്റെ ഭൗതിക പരിസരം കാൻവാസിലേക്ക് പകർത്തുന്നത് യാഥാർത്ഥ്യ പ്രതീതിയെ നിഷേധിച്ചു കൊണ്ടാണ്.. നേർക്കാഴ്ചയുടെ നിറഭേദങ്ങൾ പാടെ ഉപേക്ഷിച്ചുകൊണ്ട് ചിത്രകാരി സൃഷ്ടിക്കുന്ന ഭാവങ്ങൾ വല്ലാതെ ഭാവനയ്ക്കിടം നല്കുന്നുണ്ട്. ചെറുജീവികൾ സവിശേഷ പ്രാധാന്യത്തോടെ കടന്നു വരുന്നു. മോന തുന്നി യെടുക്കുന്നത് ജീവിതം തന്നെ.

vipin-dhanurdharan

കല വൈയക്തികം മാത്രമല്ല. സാമൂഹിക ജീവിയായ മനുഷ്യന്റെ വേരുകളിൽ അതിജീവനത്തിന്റെയും പോരാട്ടത്തിന്റെയും പൊട്ടലും നീറ്റലുമുണ്ട്. വിപിൻ ധനുർധരന്റെ Why We Always Return Home? ഇൻസ്റ്റലേഷൻ അങ്ങനെ ഒരു നീറ്റലാണ്. ലോക്ക് ഡൗൺ പാലായനത്തിൽ റെയിൽവേ ട്രാക്കിൽ കുരുതി ചെയ്യപ്പെട്ട പാവപ്പെട്ട മനുഷ്യരുടെ നിലവിളിയും ചോരയും ഓർമ്മയിൽ ചിതറിക്കുന്നു വിപിൻ. ഇക്കാലത്തിന്റെ ഏറ്റവും വേദനാജനകമായ രാഷ്ട്രീയ അടയാളപ്പെടുത്തൽ കൂടിയാണ് അശരണരായ മനുഷ്യരുടെ നിസഹായത. അധികാരം, പണം, പദവി എന്നിവ പാൻഡമിക് മനുഷ്യജീവിതത്തെ തട്ടുതട്ടായി ഗ്രേഡ് ചെയ്യപ്പെട്ടതെങ്ങനെയെന്ന് അടിയാളരുടെ അതിജീവന / പോരാട്ട ചരിത്രം വെളിപ്പെടുത്തുന്നു.

vs-blodswo-01

vs-blodswo-02

സാമൂഹികതയുടെ പള്ളയിലേക്ക് കുത്തിക്കയറുന്ന അധികാര- മത-ജാതി-വർഗ – ലിംഗ ആധിപത്യങ്ങളോട് കലാപപ്പെടാതെ കലയ്ക്ക് ചരിത്രത്തിൽ നിന്ന് മാറിനില്ക്കാനാവില്ല. വി.എസ് ബ്ലോഡ്സോയുടെ ആർട്ടിക്കിൾ 19 എന്ന ഫൈബർ ശിൽപം അശോകസ്‌തംഭത്തിനു മുകളിൽ നിർബന്ധമായും മാസ്‌ക്‌ അണിഞ് വായടച്ചു നില്ക്കണ്ടി വരുന്ന പൗരജീവിതത്തിന്റെ സമകാലമാണ്. ഓർമയാണ് ഏറ്റവും വലിയ കലാപം. മാറുമറക്കൽ സമര ചരിത്ര മോർപ്പിച്ച് ‘സ്‌പെക്‌ട്രം’ തൊട്ടിപ്പുറത്ത് ബ്ലൗസ് കഷണങ്ങളിൽ കത്തിനില്ക്കുന്നു.

എല്ലാക്കാലത്തും സർഗാത്മകമായ ആത്മഭാഷണം നടത്തുന്നവരാണ് കലാകാർ. പക്ഷേ ഈ കഠിന കാലത്ത് സ്വമേധയാ ചെയ്യുന്ന ആത്മഭാഷണമല്ല, ആത്മപ്രകാശമല്ല, ആത്മപരിശോധനയല്ല. കാലം നല്കുന്ന സമ്മർദ്ദം കൂടിയുണ്ട്. ആ സമ്മർദത്തിലും പ്രത്യാശയോടെ മുന്നോട്ടു പോകുമെന്ന പ്രതീക്ഷയാണിവർ നല്കുന്നത്…

ലോകമേ തറവാട് – കല അതിജീവനം തന്നെ

spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Latest articles

പരാജയങ്ങളില്‍ നിന്ന് വിജയങ്ങളിലേക്ക് കുതിക്കാന്‍ ക്യാപ്റ്റനോളം മറ്റാര്‍ക്കും സാധിക്കില്ല

(ലേഖനം) നിധിന്‍ വി.എന്‍. തൊണ്ണൂറികളില്‍ തമിഴകത്തിന്റെ ആക്ഷന്‍ ഐക്കണായി മാറിയ താരമായിരുന്നു വിജയകാന്ത്. തമിഴകത്തിന്റെ ക്യാപ്റ്റന്‍ എന്നേക്കുമായി വിടവാങ്ങുമ്പോള്‍ തമിഴ് സിനിമയ്ക്കും...

ബോസ് എന്ന സമ്പന്ന ഹൃദയൻ

(ലേഖനം) സുബൈർ സിന്ദഗി പാവിട്ടപ്പുറം സോഷ്യല്‍ മീഡിയകളില്‍ നിറഞ്ഞു നില്‍ക്കുന്ന ഒട്ടേറെ പ്രഗത്ഭരായ വ്യക്തികളുടെ വീഡിയോകളും, വാര്‍ത്തകളും റീല്‍സും മറ്റും കാണാനിടയായിട്ടുണ്ട്....

ജനാധിപത്യത്തെ കൂട്ടക്കശാപ്പ്‌ ചെയ്യാൻ അനുവദിക്കരുത്

(ലേഖനം) സഫുവാനുൽ നബീൽ ടി.പി. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് ഇന്ത്യം. ആ ഇന്ത്യയിലാണ് ജനങ്ങള്‍ തിരഞ്ഞെടുത്ത ലോക്‌സഭയിലെ 95...

കുസ്റ്റോറിക്കയുടെ അരയന്നങ്ങള്‍

ആത്മാവിന്റെ പരിഭാഷകൾ (സിനിമ കവിത, സംഗീതം) part 2 ഭാഗം 41 ഡോ. രോഷ്നി സ്വപ്ന   ഡോ. രോഷ്നി സ്വപ്ന 'പുഴയൊഴുകിയ വഴിനോക്കി തോണിക്കാരനിരിക്കുന്നു. പക്ഷിയുടെ നെഞ്ചു പോലെ അത്ര മൃദുലമായ് അവന്റെ...

More like this

പരാജയങ്ങളില്‍ നിന്ന് വിജയങ്ങളിലേക്ക് കുതിക്കാന്‍ ക്യാപ്റ്റനോളം മറ്റാര്‍ക്കും സാധിക്കില്ല

(ലേഖനം) നിധിന്‍ വി.എന്‍. തൊണ്ണൂറികളില്‍ തമിഴകത്തിന്റെ ആക്ഷന്‍ ഐക്കണായി മാറിയ താരമായിരുന്നു വിജയകാന്ത്. തമിഴകത്തിന്റെ ക്യാപ്റ്റന്‍ എന്നേക്കുമായി വിടവാങ്ങുമ്പോള്‍ തമിഴ് സിനിമയ്ക്കും...

ബോസ് എന്ന സമ്പന്ന ഹൃദയൻ

(ലേഖനം) സുബൈർ സിന്ദഗി പാവിട്ടപ്പുറം സോഷ്യല്‍ മീഡിയകളില്‍ നിറഞ്ഞു നില്‍ക്കുന്ന ഒട്ടേറെ പ്രഗത്ഭരായ വ്യക്തികളുടെ വീഡിയോകളും, വാര്‍ത്തകളും റീല്‍സും മറ്റും കാണാനിടയായിട്ടുണ്ട്....

ജനാധിപത്യത്തെ കൂട്ടക്കശാപ്പ്‌ ചെയ്യാൻ അനുവദിക്കരുത്

(ലേഖനം) സഫുവാനുൽ നബീൽ ടി.പി. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് ഇന്ത്യം. ആ ഇന്ത്യയിലാണ് ജനങ്ങള്‍ തിരഞ്ഞെടുത്ത ലോക്‌സഭയിലെ 95...