ഫൈന്‍ ആര്‍ട്‌സ് കോളജില്‍ ‘എംഎഫ്‌എ’ പ്രവേശനം

0
471
MFA ADMISSION
+ posts

സംസ്ഥാന സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള തിരുവനന്തപുരത്തെ കോളജ് ഓഫ് ഫൈന്‍ ആര്‍ട്‌സ് ഇക്കൊല്ലം നടത്തുന്ന മാസ്റ്റര്‍ ഓഫ് ഫൈന്‍ ആര്‍ട്‌സ് (എംഎഫ്‌എ) പെയിന്റിങ്(12 സീറ്റ്), സ്‌കള്‍പ്ചര്‍(8) കോഴ്‌സ് പ്രവേശനത്തിന് അപേക്ഷകള്‍ ക്ഷണിച്ചു.

നാലുവര്‍ഷത്തെ റഗുലര്‍ ബിഎഫ്‌എ 50% മാര്‍ക്കില്‍ കുറയാതെ വിജയിച്ചവര്‍ക്ക് അപേക്ഷിക്കാം. എസ്‌ഇബിസി/ഒഇസി വിഭാഗങ്ങളില്‍പ്പെടുന്നവര്‍ക്ക് 47 ശതമാനവും എസ്‌സി/എസ്ടി/വിഭാഗങ്ങള്‍ക്ക് 45 ശതമാനവും മാര്‍ക്ക് മതി.

അപേക്ഷാ ഫോറവും പ്രോസ്‌പെക്ടസും നേരിട്ട് 105 രൂപയും 140 രൂപ കോളജ് പ്രിന്‍സിപ്പലിന് തിരുവനന്തപുരത്ത് മാറ്റാവുന്ന ഡിമാന്‍ഡ് ഡ്രാഫ്റ്റായി അയച്ച്‌ ആവശ്യപ്പെട്ടാല്‍ തപാല്‍ വഴിയും ലഭിക്കും. വിലാസം: Principal, College of Fine Arts Kerala,Thiruvananthapuram-695033. രാവിലെ 10 മുതല്‍ വൈകിട്ട് 3 മണിവരെയാണ് ഫോം വിതരണം. പൂരിപ്പിച്ച അപേക്ഷകള്‍ ബന്ധപ്പെട്ട രേഖകള്‍ സഹിതം ഫെബ്രുവരി 14 വരെ സ്വീകരിക്കും.

തിരഞ്ഞെടുക്കപ്പെടുന്നവരുടെ ലിസ്റ്റ് www.dtekerala.gov.in ഫെബ്രുവരി 18 ന് പ്രസിദ്ധീകരിക്കും.
…
ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.

LEAVE A REPLY

Please enter your comment!
Please enter your name here