Homeകേരളംകൊടും ചൂട്: പത്തനംതിട്ട ജില്ലയില്‍ അതീവ ജാഗ്രത മുന്നറിയിപ്പ്

കൊടും ചൂട്: പത്തനംതിട്ട ജില്ലയില്‍ അതീവ ജാഗ്രത മുന്നറിയിപ്പ്

Published on

spot_imgspot_img

പത്തനംതിട്ട: അന്തരീക്ഷ താപനില ക്രമാതീതമായി ഉയരുന്ന സാഹചര്യത്തില്‍ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പത്തനംതിട്ട ജില്ലയിലുള്‍പ്പെടെ സംസ്ഥാനത്ത് അതീവ ജാഗ്രത മുന്നറിയിപ്പ് പുറപ്പെടുവിച്ചു. കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ കാലാവസ്ഥാ വിശകലനത്തിന്റെ അടിസ്ഥാനത്തിലാണ്  അതീവ ജാഗ്രതാ മുന്നറിയിപ്പ് പുറപ്പെടുവിച്ചത്. പത്തനംതിട്ട ജില്ലയില്‍ ഏപ്രില്‍ 11 മുതല്‍ 13 വരെ താപനില രണ്ട് മുതല്‍ നാല് ഡിഗ്രി വരെ ഉയരുവാന്‍ സാധ്യതയുണ്ട്. ഇത് സൂര്യഘാത സാധ്യതകള്‍ക്ക് ഇടവരുത്തിയേക്കും. ഈ സാഹചര്യം കണക്കിലെടുത്ത് പൊതുജനങ്ങള്‍ സുരക്ഷാ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് ജില്ലാ കളക്ടര്‍ പി.ബി.നൂഹ് അഭ്യര്‍ഥിച്ചു.

നിര്‍ദ്ദേശങ്ങള്‍

1, നേരിട്ട് വെയില്‍ ഏല്‍ക്കുന്നത് രാവിലെ 11 മുതല്‍ വൈകിട്ട് മൂന്ന് വരെ പൂര്‍ണമായും ഒഴിവാക്കണം.

2, തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുന്ന പൊതുപ്രവര്‍ത്തകര്‍, മാധ്യമ പ്രവര്‍ത്തകര്‍, പുറം തൊഴിലില്‍ ഏര്‍പ്പെടുന്ന തൊഴിലാളികള്‍, കര്‍ഷക തൊഴിലാളികള്‍, പോലീസുകാര്‍, ഓണ്‍ലൈന്‍ ഭക്ഷണ വിതരണം നടത്തുന്നവര്‍, വഴിയോര കച്ചവടക്കാര്‍ തുടങ്ങിയ നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കാന്‍ സാധ്യതയുള്ളവര്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്തണം.

3, അവധിക്കാലമായതിനാല്‍ കുട്ടികളെ പുറത്തിറങ്ങി കളിക്കുന്നത് പ്രോത്സാഹിപ്പിക്കരുത്.

4, കോളജ്, സ്‌കൂള്‍, അങ്കണവാടി, ഡെ കെയര്‍ അധ്യാപകര്‍ കുട്ടികളെ പ്രത്യേകം ശ്രദ്ധിക്കുക. ആവശ്യത്തിന് വെള്ളം ക്ലാസ് മുറികളില്‍ സജ്ജീകരിക്കണം.

5, ഈ ദിവസങ്ങളില്‍ വിനോദ സഞ്ചാരത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കാതിരിക്കുവാന്‍ ശ്രദ്ധിക്കുക. കുട്ടികളെ വാഹനങ്ങളില്‍ തനിച്ച് ഇരുത്തരുത്.

6, ലേബര്‍ കമ്മീഷണരുടെ ഉത്തരവു പ്രകാരം തൊഴില്‍ സമയം രാവിലെ 11 മുതല്‍ വൈകിട്ട് മൂന്ന് വരെ പുനഃക്രമീകരിച്ചിട്ടുള്ളത് തൊഴില്‍ ദാതാക്കള്‍ പാലിക്കണം.

7, നിര്‍ജലീകരണം തടയാന്‍ ജോലി സ്ഥലങ്ങളിലും കുടിവെള്ളം സജ്ജീകരിക്കുക.

8, പ്രായമായവര്‍, ഗര്‍ഭിണികള്‍, കുട്ടികള്‍, മറ്റ് രോഗങ്ങള്‍ മൂലമുള്ള അവശത അനുഭവിക്കുന്നവര്‍ തുടങ്ങിയവര്‍ നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കാതെയിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം.

9, നിര്‍ജലീകരണം തടയാന്‍ എപ്പോഴും കൈയില്‍ ഒരു കുപ്പി വെള്ളം കരുതണം. പരമാവധി ശുദ്ധജലം കുടിക്കണം. മദ്യം, കാപ്പി, ചായ എന്നീ പാനീയങ്ങള്‍ പകല്‍ സമയത്ത് ഒഴിവാക്കണം.

10, അയഞ്ഞ ലൈറ്റ് കളര്‍ പരുത്തി വസ്ത്രങ്ങള്‍ ധരിക്കാന്‍ ശ്രദ്ധിക്കണം.

11, മൃഗങ്ങള്‍ക്കും പക്ഷികള്‍ക്കും പ്രത്യേകം പരിഗണന നല്‍കണം. കന്നുകാലികളെ, വളര്‍ത്തുമൃഗങ്ങളെ തണലുള്ള സ്ഥലങ്ങളില്‍ കെട്ടുകയും, ആവശ്യത്തിന് കുടിവെള്ളം ഉറപ്പാക്കുകയും ചെയ്യണം. പക്ഷികള്‍ക്കും ധാരാളം വെള്ളം കൊടുക്കുക. വീടുകളില്‍ പക്ഷികള്‍ക്ക് കുടിക്കാന്‍ തുറസായ സ്ഥലത്തോ മേല്‍ക്കൂരയിലോ ഒരു തുറന്ന പാത്രത്തില്‍ വെള്ളം കരുതാം.

ജില്ലയില്‍ സൂര്യാഘാതവും സൂര്യതാപവും മുലം നാളിതുവരെ  164  പേര്‍ ചികിത്സ തേടിയിട്ടുണ്ട്. എല്ലാ ആരോഗ്യ കേന്ദങ്ങളിലും ഇതിനു വേണ്ട ചികിത്സ സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. വരള്‍ച്ച, സൂര്യതാപം, സൂര്യാഘാതം ,ഉഷ്ണ തരംഗം എന്നിവ സംബന്ധിച്ച് വിവരങ്ങള്‍ അറിയുവാനും അറിയിക്കാനും കളക്ട്രേറ്റില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം തുറന്നിട്ടുണ്ട്. വിവരങ്ങള്‍ അറിയുവാനും അറിയിക്കുവാനും 0468 2222515/ 0468 2322515/ 807880891 എന്നീ നമ്പറുകളില്‍ ബന്ധപ്പെടണം.

spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Latest articles

പരാജയങ്ങളില്‍ നിന്ന് വിജയങ്ങളിലേക്ക് കുതിക്കാന്‍ ക്യാപ്റ്റനോളം മറ്റാര്‍ക്കും സാധിക്കില്ല

(ലേഖനം) നിധിന്‍ വി.എന്‍. തൊണ്ണൂറികളില്‍ തമിഴകത്തിന്റെ ആക്ഷന്‍ ഐക്കണായി മാറിയ താരമായിരുന്നു വിജയകാന്ത്. തമിഴകത്തിന്റെ ക്യാപ്റ്റന്‍ എന്നേക്കുമായി വിടവാങ്ങുമ്പോള്‍ തമിഴ് സിനിമയ്ക്കും...

ബോസ് എന്ന സമ്പന്ന ഹൃദയൻ

(ലേഖനം) സുബൈർ സിന്ദഗി പാവിട്ടപ്പുറം സോഷ്യല്‍ മീഡിയകളില്‍ നിറഞ്ഞു നില്‍ക്കുന്ന ഒട്ടേറെ പ്രഗത്ഭരായ വ്യക്തികളുടെ വീഡിയോകളും, വാര്‍ത്തകളും റീല്‍സും മറ്റും കാണാനിടയായിട്ടുണ്ട്....

ജനാധിപത്യത്തെ കൂട്ടക്കശാപ്പ്‌ ചെയ്യാൻ അനുവദിക്കരുത്

(ലേഖനം) സഫുവാനുൽ നബീൽ ടി.പി. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് ഇന്ത്യം. ആ ഇന്ത്യയിലാണ് ജനങ്ങള്‍ തിരഞ്ഞെടുത്ത ലോക്‌സഭയിലെ 95...

കുസ്റ്റോറിക്കയുടെ അരയന്നങ്ങള്‍

ആത്മാവിന്റെ പരിഭാഷകൾ (സിനിമ കവിത, സംഗീതം) part 2 ഭാഗം 41 ഡോ. രോഷ്നി സ്വപ്ന   ഡോ. രോഷ്നി സ്വപ്ന 'പുഴയൊഴുകിയ വഴിനോക്കി തോണിക്കാരനിരിക്കുന്നു. പക്ഷിയുടെ നെഞ്ചു പോലെ അത്ര മൃദുലമായ് അവന്റെ...

More like this

പരാജയങ്ങളില്‍ നിന്ന് വിജയങ്ങളിലേക്ക് കുതിക്കാന്‍ ക്യാപ്റ്റനോളം മറ്റാര്‍ക്കും സാധിക്കില്ല

(ലേഖനം) നിധിന്‍ വി.എന്‍. തൊണ്ണൂറികളില്‍ തമിഴകത്തിന്റെ ആക്ഷന്‍ ഐക്കണായി മാറിയ താരമായിരുന്നു വിജയകാന്ത്. തമിഴകത്തിന്റെ ക്യാപ്റ്റന്‍ എന്നേക്കുമായി വിടവാങ്ങുമ്പോള്‍ തമിഴ് സിനിമയ്ക്കും...

ബോസ് എന്ന സമ്പന്ന ഹൃദയൻ

(ലേഖനം) സുബൈർ സിന്ദഗി പാവിട്ടപ്പുറം സോഷ്യല്‍ മീഡിയകളില്‍ നിറഞ്ഞു നില്‍ക്കുന്ന ഒട്ടേറെ പ്രഗത്ഭരായ വ്യക്തികളുടെ വീഡിയോകളും, വാര്‍ത്തകളും റീല്‍സും മറ്റും കാണാനിടയായിട്ടുണ്ട്....

ജനാധിപത്യത്തെ കൂട്ടക്കശാപ്പ്‌ ചെയ്യാൻ അനുവദിക്കരുത്

(ലേഖനം) സഫുവാനുൽ നബീൽ ടി.പി. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് ഇന്ത്യം. ആ ഇന്ത്യയിലാണ് ജനങ്ങള്‍ തിരഞ്ഞെടുത്ത ലോക്‌സഭയിലെ 95...