ഗൃഹപ്രവേശത്തിനൊപ്പം  കവിയരങ്ങ്

0
205
kaviyarangu

കൊയിലാണ്ടി  തുവ്വക്കോട്  തച്ചാറമ്പത്ത് താഴെ കുനി ബാബുവിന്റെയും  കവയിത്രി  ബിന്ദുവിന്റെയും  പുതിയ വീടിന്റെ  ഗൃഹപ്രവേശ ചടങ്ങിലാണ്  കവികളുടെ  കൂട്ടായ്മയായ  കാവ്യായനം  കവിയരങ്ങ്  സംഘടിപ്പിച്ചത്. മുറ്റത്ത്  പ്രത്യേകം സജ്ജമാക്കിയ വേദിയില്‍  ഇന്നലെ (ഫെബ്രുവരി 17) വൈകുന്നേരം 4 മണിക്ക്  കവിയരങ്ങ്  ആരംഭിച്ചു. വിരുന്നിനെത്തിയവര്‍ക്ക്  ഇത്  കൗതുകമായി.

kaviyarangu

കവിയരങ്ങില്‍  കാര്യാവില്‍ രാധാകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു.  ഷംസു  പൂമ ഉദ്ഘാടനം  ചെയ്തു. സുരേഷ് പാറപ്രം , രാധാകൃഷ്ണന്‍ ഒള്ളൂര്‍, ബിജു ടി.ആര്‍ പുത്തഞ്ചേരി, രഘുനാഥന്‍ കൊളത്തൂര്‍, ജിനേഷ്  കോവിലകം , ശ്രുതി വൈശാഖ്, ദീപ്തി റിലേഷ്, ലക്ഷ്മി ദാമോദര്‍, ബബിത അത്തോളി, ഷീന അശോക് , അരുണ്‍ കൊടുവള്ളി, ഹരീഷ് ഇയ്യോളിക്കണ്ടി എന്നിവര്‍ കവിതകള്‍  ചൊല്ലി. ബിനേഷ് ചേമഞ്ചേരി സ്വാഗതവും  ബിന്ദു നന്ദിയും പറഞ്ഞു. ബിന്ദുവിന്റെ മക്കളായ  ഐശ്വര്യപ്രശോഭും അനശ്വരയും   മറ്റു ബന്ധുക്കളും കവിതകള്‍ ആസ്വദിയ്ക്കാന്‍  മുന്നിലുണ്ടായിരുന്നു. ചൊല്‍ക്കവിതകളും  ഗദ്യക്കവിതകളും  കവിയരങ്ങിനെ  മനോഹരമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here