ലൈഫ് മിഷൻ ഫോട്ടോഗ്രഫി മത്സരം

0
277
life-mission

ലൈഫ് മിഷൻ നിർമ്മിച്ച രണ്ട് ലക്ഷം വീടുകളുടെ പൂർത്തീകരണ പ്രഖ്യാപനത്തോടനുബന്ധിച്ച് ഫോട്ടോഗ്രഫി മത്സരം സംഘടിപ്പിക്കുന്നു. വിഷയം: രണ്ട് ലക്ഷം വീടുകളും അതിലേറെ പുഞ്ചിരികളും (ലൈഫ് പദ്ധതിമൂലം കുടുംബങ്ങളിൽവന്ന മാറ്റമായിരിക്കണം ഫോട്ടോയിൽ പ്രതിഫലിക്കേണ്ടത്)

  • ഫോട്ടോയിൽ ഉൾപെടുന്നവരുടെ രേഖാമൂലമുള്ള അനുമതി,  പൂർണ മേൽവിലാസം, ഫോൺ നമ്പർ, ചിത്രം അയയ്ക്കുന്ന ഫോട്ടോഗ്രാഫറുടെ ഫോട്ടോ, ഫോൺ നമ്പർ, മേൽവിലാസം എന്നിവ ഉൾപ്പെടുത്തി വേണം ചിത്രങ്ങൾ അയക്കാൻ.
  • മത്സരത്തിൽ അയക്കുന്ന ചിത്രങ്ങളുടെ പൂർണ ഉടമസ്ഥാവകാശം ലൈഫ് മിഷന് നൽകുന്ന സമ്മതപത്രവും ഒപ്പം വയ്ക്കണം. #LIFEMissionKerala എന്ന ഹാഷ്ടാഗ് സഹിതം  ചിത്രങ്ങൾ  ലൈഫ് മിഷന്റെ ഫേസ്ബുക്ക് പേജിലോ ഇൻസ്റ്റഗ്രാമിലോ പോസ്റ്റ് ചെയ്യാം.
  • ലൈഫ് മിഷൻ  ഇമെയിലിൽ  (media.life@kerala.gov.in) അയക്കുന്ന ചിത്രങ്ങൾ മാത്രമാവും സമ്മാനത്തിന് പരിഗണിക്കുക.
  • ഒരാൾക്ക് എത്ര ചിത്രങ്ങൾ വേണമെങ്കിലും അയക്കാം.

ഒന്നാം സമ്മാനം 25,000 രൂപ. രണ്ടാം സമ്മാനം 15,000 രൂപ. മൂന്നാം സമ്മാനം 10,000 രൂപ. ചിത്രങ്ങൾ കിട്ടേണ്ട  അവസാന തിയതി: മാർച്ച് 17, 2020.

LEAVE A REPLY

Please enter your comment!
Please enter your name here