രൂപേഷ് ഏ. വി
രജസ്വലയായ പെണ്ണുടലുകള്‍ ഒരു പൂവാടിയാണ്…
ചെഞ്ചോര ഇതളുകളുള്ള ചെമ്പരത്തികള്‍ പോലെ,
ഓരോ ഋതുക്കളിലും അവള്‍ പൂക്കുന്നു…
വസന്താഗമത്തില്‍
ആ ആരാമങ്ങളില്‍ നിശബ്ദമായി ഒരു കുയില്‍ പാടുന്നുണ്ട്…
അടിവയിറ്റിലൊരാഷാഢം തിമിര്‍ത്തു പെയ്യുന്നുണ്ട്..
അതിശൈത്യത്തിലും കൊടും വേനലിലും അവള്‍ നിവര്‍ന്നുതന്നെ പൂക്കുന്നു…
ഊഷരമായ ഓരോ പെണ്ണുടലും പരിശുദ്ധിയില്‍ നേദിക്കുന്ന പുഷ്പങ്ങളാകുന്നു..
എന്നിട്ടും ഈ വിശുദ്ധമായ പൂവുകളെ എന്തിനാണ് നാം അശുദ്ധമെന്നു വിളിക്കുന്നത്…. ?
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും കവിതകൾ അയക്കാം:
8086451835 (WhatsApp)
editor@athmaonline.in