അങ്ങനെ എന്റെ മുറി ഒരു മരച്ചുവടായി

0
350
krishnakumar

കെ എസ്‌ കൃഷ്ണകുമാർ

വഷളൻ
എന്ന വിളിയോടെ
ആ പ്രണയമവസാനിച്ചു.
അവളെ
ഉമ്മ വച്ചിട്ടോ
തൊട്ടുനോക്കിയിട്ടോയല്ല;
ഒറ്റനോട്ടത്തിലേ തെളിഞ്ഞിരുന്നു
എന്റെ കൊതികളെല്ലാം.
ഇപ്പോൾ
മൗനിയായിരുന്ന്
പ്രണയകവിതകൾ എഴുതുന്നു,
തേൻപഴം കൊതിച്ചോടിയെത്തിയിട്ടൊന്നും കിട്ടാത്ത അതേ കരച്ചിലിന്റെ മണങ്ങളൂറി
ധ്യാനിച്ചിരിക്കുകയാണു,
മുറിയൊരു മരച്ചുവടാകുന്നു
എത്ര തുടച്ചിട്ടും
നിലം നിറയെ കരിയിലകൾ,
ജാലകങ്ങളടച്ചിട്ടും
കാറ്റ്‌ കൊണ്ടു വരും പൊടിപടലങ്ങൾ,
കിടക്കവിരിയിലും തലയിണയിലും
മണ്ണിലെന്ന പോൽ
ഉറുമ്പുകൾ ചെറുപ്രാണികൾ,
ഉറങ്ങാനാകാതെ
എന്റെ മുറിയെന്ന മരച്ചുവട്‌.
എല്ലാം സഹിച്ചുറങ്ങുന്നു
ഒന്നുമാത്രം ഒതുങ്ങുന്നില്ല
മനസ്സ്‌ തുളച്ച് കയറുന്നു
കിട്ടാതെപോയ
നീയെന്ന പഴത്തിന്റെ മണം.

ചിത്രീകരണം: സുബേഷ് പത്മനാഭന്‍ 


ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും കവിതകൾ അയക്കാം:
(ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
8086451835 (WhatsApp)
nidhinvn@athmaonline.in

LEAVE A REPLY

Please enter your comment!
Please enter your name here