കവിത
ഡോ കെ എസ് കൃഷ്ണകുമാർ
അടുത്തിരുന്നപ്പോഴാണ്
ഒരു പൂവിന്റെ ഗന്ധം.
കണ്ണുകളിൽ നിന്ന്
നക്ഷത്രമാലകൾ.
കൺകടലിലെ
തിരമാലകളെ എണ്ണുന്നതുപോലെ
മിഴിപ്പോളകളുടെ നൃത്തം.
നീയോ ഞാനോ
ആദ്യം സ്നേഹിച്ചു തുടങ്ങിയതെന്ന്
ഉത്തരം കിട്ടാതെ
കടം നിറഞ്ഞ്
ഒരു...
സാംസ്കാരികം
ഡോ. കെ എസ് കൃഷ്ണകുമാർ
വായിച്ചുതീരുമ്പോൾ ഭ്രാന്തെന്നേ നിങ്ങൾ പറയൂ എന്നറിയാം. എങ്കിലും എഴുതാതെ വയ്യ. കേൾക്കാൻ ആരുമില്ലാതാകുമ്പോഴാണു എഴുത്ത്...
കവിത
കെ എസ് കൃഷ്ണകുമാർ
ആശുപത്രിമണങ്ങളുടെ
പടവുകൾ ഇറങ്ങി
വെളുത്ത തേരിൽ
നാടെത്തി
കവലയെത്തി
വീടെത്തി
കാണാൻ ആളുകളെത്തി
ഡോക്ടറെ
ദൈവമെന്ന്
ഇടയ്ക്കിടെ തൊഴുതിരിക്കും.
എല്ലാം ഒഴിഞ്ഞുപോയി
പണിക്ക് പോയി
വെള്ളക്കട്ടിൽ
മെലിഞ്ഞ കൊടിമരം
ഗ്ലൂക്കോസ്കുത്തൽ
സിറിഞ്ച്
നനഞ്ഞപഞ്ഞിമണം
മരുന്ന് ഗുളിക സിറപ്പ്
സ്റ്റീൽതാലം
എല്ലാം മറന്നുപോയി
മനസ്സിന്റെ ചില്ലയിൽ...
കെ എസ് കൃഷ്ണകുമാർ
പ്രാർത്ഥിക്കാൻ
ഒന്നുമില്ലാത്തവൻ
വേഗം ഉറങ്ങിപ്പോകും.
നേരത്തെ ചെന്ന്
അനുഗ്രഹങ്ങളൊന്നും
വാങ്ങാനില്ലാത്തതിനാലാകാം
പതിയെ ഉണരുകയുമുള്ളൂ.
ജീവിതപ്പുസ്തകത്തിലെ
അന്നത്തെ
എല്ലാ കണക്കുകളും കൂട്ടിത്തീർന്ന്
ചിലർ ഉറങ്ങുമ്പോഴേക്കും
പാതിരാ കടന്നിരിക്കും,
നടുനിവർത്തുമ്പോഴേക്കും
പൂങ്കോഴി ഉണർത്തും,
ഉണരാനായി.
പകുതിയിൽ
ഞെട്ടിയുണരുന്നവരുടെ
കാര്യമാണു ഏറ്റവും കഷ്ടം,
പിന്നെ ഒട്ടുമുറങ്ങാനാകാതെ
അവർ
പലരുടെയും...
കെ എസ് കൃഷ്ണകുമാർ
ഉത്സവപ്പറമ്പുപ്പോലെ
ചവറുകൾ
ബാക്കിവാക്കുകൾ.
വിൽക്കാതെ
ആരും വരാതെ
കാത്തുകാത്തുറങ്ങിയവ
ഇനി കരയില്ലെന്ന്
മുഖം തുടയ്ക്കുന്നു.
ജീവിക്കാൻ
പ്രണയമൊന്നും വേണ്ടെന്ന്
കവലയിലെ മരക്കൊമ്പിൽ തുണ മരിച്ച
കുരുവി പിറുപിറുക്കുന്നു.
വരുംവരുമെന്ന്
ഒടുക്കം
കണ്ണു വിളക്കായി മാറിയ
വേഴാമ്പലാണിപ്പോൾ
തലമുണ്ഡനം ചെയ്ത്
ഇതുവഴി
പുഴയുടെ
ഉള്ളിലേക്ക്...
കെ എസ് കൃഷ്ണകുമാർ
നേരത്തെയെത്തി.
താക്കോൽ
അവളുടെ കയ്യിലാണ്.
താഴിട്ട് പൂട്ടിയ പടിവാതിലഴികൾ
പിടിച്ചങ്ങനെ
നിൽക്കുമ്പോൾ
പൊടുന്നനെ
തെറിച്ചുപോയി
ചിന്തയുടെ
ഒരു ചുഴലിയിൽ
വർഷങ്ങൾ
മുന്നിലേക്ക്.
വീടിനുമുന്നിൽ
അന്യനായി
ആത്മാവായി
വന്നു നിൽക്കുന്നതുപോലെ,
അകത്തേക്ക്
കടക്കാനാകാതെ
ജീർണ്ണിച്ച
ചീർത്ത
ചിതലരിച്ച
വീടും
മുറ്റവും
ഓർമ്മകളും
മണങ്ങളും
തിങ്ങിനിറഞ്ഞ്
നനയ്ക്കാതെ
ഉണങ്ങിപ്പോയ ചെടികളും
പുരപ്പുറത്തോളം
വളർന്ന് അധികാരം കാണിച്ച് ചുറ്റുമുലാത്തുന്ന പുല്ലുകളും
മദ്യപിച്ച് നെഞ്ചുയർത്തി...
കെ എസ് കൃഷ്ണകുമാർ
വഷളൻ
എന്ന വിളിയോടെ
ആ പ്രണയമവസാനിച്ചു.
അവളെ
ഉമ്മ വച്ചിട്ടോ
തൊട്ടുനോക്കിയിട്ടോയല്ല;
ഒറ്റനോട്ടത്തിലേ തെളിഞ്ഞിരുന്നു
എന്റെ കൊതികളെല്ലാം.
ഇപ്പോൾ
മൗനിയായിരുന്ന്
പ്രണയകവിതകൾ എഴുതുന്നു,
തേൻപഴം കൊതിച്ചോടിയെത്തിയിട്ടൊന്നും കിട്ടാത്ത അതേ കരച്ചിലിന്റെ മണങ്ങളൂറി
ധ്യാനിച്ചിരിക്കുകയാണു,
മുറിയൊരു...