Homeവായനകവിതയിലെ ഞാവൽപ്പഴച്ചേലുകൾ

കവിതയിലെ ഞാവൽപ്പഴച്ചേലുകൾ

Published on

spot_imgspot_img

വായന

ഡോ കെ എസ്‌ കൃഷ്ണകുമാർ

പെണ്മ നിറഞ്ഞ അൻപത്തിയെട്ട്‌ കവിതകൾ. കല സജീവന്റെ ജിപ്സിപ്പെണ്ണെന്ന കവിതസമാഹാരം. ഞാൻ ഒരു നീണ്ട സ്വപ്നത്തിലാണെന്ന് ആത്‌മകഥ പറഞ്ഞുതുടങ്ങുന്ന ഒരു കവിതാസമാഹാരം. ‘ഉന്മാദിനിയുടെ സുവിശേഷത്തിൽ’ എന്ന കവിതയിൽ ആരംഭിച്ച്‌ ‘പല കാലങ്ങളിൽ, പെണ്ണുങ്ങൾ’ എന്ന കവിതയിലേക്കെത്തുമ്പോഴേക്കും അവതാരികയിൽ ഗോപീകൃഷ്ണൻ എഴുതിയതുപോലെ വെർജീനിയയുടെയും ആഖ്യാതാവിന്റെയും അപരലോകങ്ങൾ വലിയ മാറ്റമില്ലാതെ വിശ്വത പ്രാപിക്കുന്നുണ്ട്‌. ആമുഖക്കുറിപ്പിൽ കവി പറയുന്നതുപോലെ അശാന്തികൾ വിലയം പ്രാപിക്കുന്ന വൈജ്ഞാനിക സത്യസന്ധതകൾ നിറഞ്ഞ്‌ തന്നെത്തന്നെ അടിമുടി വിന്യസിപ്പിക്കുന്ന കവിതകൾ. രാത്രികളും പകലുകളും ഇലകളും പൂക്കളും ജീവിതവു വിശപ്പും കലഹവുമെല്ലാം പലതാണെന്ന് കവി സ്വയം സാക്ഷ്യപ്പെടുത്തവെ, പ്രണയവും അതിന്റെ ബഹുവചനസ്വരൂപം പൂകുന്ന കവിതകൾ. കണ്ണീരും പ്രണയപ്പുളിപ്പും തീണ്ടി ഉന്മാദിയായ ഒരുവളെഴുതിയ കവിതകൾ. രസങ്ങളെ ഒമ്പതിൽ ഒതുക്കുന്നുവെങ്കിലും പട്ടികപ്പെടുത്താനാകാത്തത്ര വൈപുല്യപ്പെടുന്ന പെണ്ണനുഭവപ്പരപ്പിനെ കവിതകളാക്കി വിവർത്തനം ചെയ്ത താളുകൾ. പ്രണയത്തിന്റെ നാനാർത്ഥങ്ങളും സമാനപദങ്ങളുമാണു ജിപ്സിപ്പെണ്ണു എന്ന കവിതാസമാഹാരം നിറയെ. കണ്ണെഴുത്തുകാരികൾ മന്ത്രവാദിനികളാണെന്ന പ്രസ്താവനയോടെ ആരംഭിക്കുന്ന ‘ഒരു വാൽക്കവിത’യിൽ, കണ്ണെഴുത്തിനെ ഒരു കലയായി കല സജീവൻ പകരുന്നു. കവിതയുടെ മയക്കു പൊടി ചാലിച്ച്‌ നിത്യവുമെഴുതാൻ സ്വൈര്യവിഹാരിണിയോട്‌ നിർദ്ദേശിക്കുന്നുമുണ്ട്‌. കണ്ണെഴുത്ത്‌ പോലുള്ള പെൺക്രിയകൾ ‘ഒരു ചീത്ത ദിവസത്തെ മറികടക്കേണ്ട വിധം’ എന്ന കവിതയിൽ വേറൊരു രീതിയിൽ വരുന്നുണ്ട്‌. കണ്ണാടിക്കു മുന്നിൽ തപസ്സിരുന്ന്, കടുംചുവപ്പുസാരി വിടർത്തിയിട്ട്‌, വിസ്തരിച്ച്‌ വിഭ്രമിച്ച്‌ കണ്ണെഴുതിട്ടൊക്കെയാണു ഒരു ചീത്ത ദിവസത്തെ മറികടക്കേണ്ടത്‌. ഉമ്മകൾ പൂക്കുന്ന മരത്തെക്കുറിച്ച്‌ കല കവിതയെഴുതുന്നു. കാത്തിരിപ്പിന്റെ കാലമെന്നും പ്രണയത്തിന്റെ നെറുകയെന്നും വെറുതെ നീട്ടിവായിക്കുമ്പോൾ ഉമ്മയെല്ലാം കവിതയാകട്ടെ എന്ന് ഉന്മാദം നിറഞ്ഞ പ്രത്യാശയാകുന്നു ‘ഉമ്മമരം’ എന്ന കവിത.

kala-sajeevan
കല സജീവൻ

താത്രിയുടെ ശരീരചരിതത്തിൽ നിന്ന് പെണ്മയുടെ രാഷ്ട്രീയത്തിലേക്ക്‌ ആശയവിസ്താരങ്ങളെ സർഗ്ഗപരമായി ലേഖനം ചെയ്യുന്നുണ്ട്‌ ‘ബോഡി പൊളിറ്റിക്സ്‌’ എന്ന കവിത. ഒരു കറുത്ത മറുക്‌, ആരും കാണാത്തിടത്തെ മുറിപ്പാട്‌, താത്രി നീൾക്കണ്ണിൽ ഉടലോടെ പകർത്തിവച്ച്‌, അങ്ങനെയാണു നേരമൊന്ന് ഇരുട്ടിവെളുത്തപ്പോൾ അറുപത്തിനാലു കലകളുണ്ടായതെന്ന് കല തന്റെ കവിതയിൽ സുന്ദരമായി ശരീരരാഷ്ട്രീയം പറയുന്നുണ്ട്‌.



ഞാവൽപ്പഴങ്ങൾ ഇഷ്ടരൂപകമാണെന്ന് തോന്നുന്നു. പെണ്മയെ പകർത്താൻ ഞാവൽപ്പഴത്തെ ഇടയ്ക്കിടെ കൂട്ടുപിടിക്കുന്നു. പ്രണയിനിയുടെ പാനപാത്രം നിറയെ ഞാവൽപ്പഴച്ചാറെന്ന് ‘വിലയം’ എന്ന കവിതയിൽ എഴുതുന്നു. കുഞ്ഞുഞാവൽപ്പഴം വെച്ച്‌ അലങ്കരിച്ചത്‌ പോലുള്ള മുലകൾ ജിപ്സിപ്പെണ്ണിനെ അഹങ്കാരിയാക്കിയെന്നും വിവരിക്കുന്നു. അവളുടെ ഞാവൽപ്പഴങ്ങൾ കടം ചോദിക്കുന്നുണ്ട്‌. പുസ്തകശീർഷകക്കവിതയായ ജിപ്സിപ്പെണ്ണിലൂടെ വായന കയറിയിറങ്ങുമ്പോൾ അനുഭൂതി മുഴുവനായി പൂക്കും. ഇപ്പോൾ കാണാനില്ലാത്ത ജിപ്സിപ്പെണ്ണിനെ സാവയവം വീണ്ടെടുക്കുന്ന കവിതയാണു അത്‌. ഒരു കൂട നിറയെ അവൾ മറന്നുവച്ച യാത്രകൾ കാരണം ഈ കവിതയെഴുതുന്നവൾക്കാണു നിൽക്കപ്പൊറുതിയില്ലാതായത്‌. ചിറകുകൾ എന്നത്‌ എക്കാലത്തെയും പെണ്ണുങ്ങളുടെ മാത്രം രഹസ്യമാണത്രേ. നിത്യരതിയാൽ കടഞ്ഞെടുത്ത ശിൽപമാകുന്നു ജിപ്സിപ്പെണ്ണുടൽ. സ്ത്രൈണത നിറഞ്ഞ്‌ കവിത ആർദ്രമാകുന്നുണ്ട്‌, പിന്നെയും പിന്നെയും. പല നാടുകളിലെ പുരുഷന്മാരെ കാമിച്ച്‌ അവൾ എന്നും തരുണിയായി. കളിക്കാൻ ആരുമില്ലാത്ത ഒരു ഉച്ചമയക്കനേരത്താണു കവി ജിപ്സിപ്പെണ്ണിനെ പരിചയപ്പെടുന്നത്‌. സ്വപ്നം കണ്ടുകണ്ട്‌ കണ്ണുകൾ താമരയിതളുകളാകുന്നു. പനിനീർ പൂവിതളുകൾ ചവച്ച്‌ കവിൾ തുടുക്കുന്നു. കവിതയുടെ ‘കലാപരമായ’ എഴുത്ത്‌ തുടരുന്ന ജിപ്സിപ്പെണ്ണിലൂടെ. അവളെ ഇപ്പോൾ കാണാറില്ലെങ്കിലും.

ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ആത്മ ഓൺലൈൻ യുട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ…

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം) editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.

spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Latest articles

പരാജയങ്ങളില്‍ നിന്ന് വിജയങ്ങളിലേക്ക് കുതിക്കാന്‍ ക്യാപ്റ്റനോളം മറ്റാര്‍ക്കും സാധിക്കില്ല

(ലേഖനം) നിധിന്‍ വി.എന്‍. തൊണ്ണൂറികളില്‍ തമിഴകത്തിന്റെ ആക്ഷന്‍ ഐക്കണായി മാറിയ താരമായിരുന്നു വിജയകാന്ത്. തമിഴകത്തിന്റെ ക്യാപ്റ്റന്‍ എന്നേക്കുമായി വിടവാങ്ങുമ്പോള്‍ തമിഴ് സിനിമയ്ക്കും...

ബോസ് എന്ന സമ്പന്ന ഹൃദയൻ

(ലേഖനം) സുബൈർ സിന്ദഗി പാവിട്ടപ്പുറം സോഷ്യല്‍ മീഡിയകളില്‍ നിറഞ്ഞു നില്‍ക്കുന്ന ഒട്ടേറെ പ്രഗത്ഭരായ വ്യക്തികളുടെ വീഡിയോകളും, വാര്‍ത്തകളും റീല്‍സും മറ്റും കാണാനിടയായിട്ടുണ്ട്....

ജനാധിപത്യത്തെ കൂട്ടക്കശാപ്പ്‌ ചെയ്യാൻ അനുവദിക്കരുത്

(ലേഖനം) സഫുവാനുൽ നബീൽ ടി.പി. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് ഇന്ത്യം. ആ ഇന്ത്യയിലാണ് ജനങ്ങള്‍ തിരഞ്ഞെടുത്ത ലോക്‌സഭയിലെ 95...

കുസ്റ്റോറിക്കയുടെ അരയന്നങ്ങള്‍

ആത്മാവിന്റെ പരിഭാഷകൾ (സിനിമ കവിത, സംഗീതം) part 2 ഭാഗം 41 ഡോ. രോഷ്നി സ്വപ്ന   ഡോ. രോഷ്നി സ്വപ്ന 'പുഴയൊഴുകിയ വഴിനോക്കി തോണിക്കാരനിരിക്കുന്നു. പക്ഷിയുടെ നെഞ്ചു പോലെ അത്ര മൃദുലമായ് അവന്റെ...

More like this

പരാജയങ്ങളില്‍ നിന്ന് വിജയങ്ങളിലേക്ക് കുതിക്കാന്‍ ക്യാപ്റ്റനോളം മറ്റാര്‍ക്കും സാധിക്കില്ല

(ലേഖനം) നിധിന്‍ വി.എന്‍. തൊണ്ണൂറികളില്‍ തമിഴകത്തിന്റെ ആക്ഷന്‍ ഐക്കണായി മാറിയ താരമായിരുന്നു വിജയകാന്ത്. തമിഴകത്തിന്റെ ക്യാപ്റ്റന്‍ എന്നേക്കുമായി വിടവാങ്ങുമ്പോള്‍ തമിഴ് സിനിമയ്ക്കും...

ബോസ് എന്ന സമ്പന്ന ഹൃദയൻ

(ലേഖനം) സുബൈർ സിന്ദഗി പാവിട്ടപ്പുറം സോഷ്യല്‍ മീഡിയകളില്‍ നിറഞ്ഞു നില്‍ക്കുന്ന ഒട്ടേറെ പ്രഗത്ഭരായ വ്യക്തികളുടെ വീഡിയോകളും, വാര്‍ത്തകളും റീല്‍സും മറ്റും കാണാനിടയായിട്ടുണ്ട്....

ജനാധിപത്യത്തെ കൂട്ടക്കശാപ്പ്‌ ചെയ്യാൻ അനുവദിക്കരുത്

(ലേഖനം) സഫുവാനുൽ നബീൽ ടി.പി. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് ഇന്ത്യം. ആ ഇന്ത്യയിലാണ് ജനങ്ങള്‍ തിരഞ്ഞെടുത്ത ലോക്‌സഭയിലെ 95...