കണ്ടമുളിമ്പേയ അന്തി ഉറക്ക / വയൽ വരമ്പിലെ അന്തിയുറക്കം

0
656
hareesh-poothadi-athmaonline-the-arteria

പണിയ ഗോത്രഭാഷാകവിത

ഹരീഷ് പൂതാടി

ചിടെലെ കാളിക ശവദാഹ പൂണ്ടു തീ മുയുങ്കി ഒരുതുള്ളി ചോരേലി കനെലെരിക്കിഞ്ച കണ്ട നിരത്തോ കണ്ട മുളിയോ
കൊയ്ത്തെത്തടെ പകലിരവു വരെ മക്കളെ ഉറക്കുത്ത കണ്ടമുളി
പറെവെയും കാക്കെയും തീറ്റെ നോക്കി പോയക്കു ഇറുകയ്യേ നെണ്ടുക്കു പിരേയാത്ത മുളി
കറുത്ത പൊന്നു വോട്ടിയോതുകുത്ത ഇടെവയിമ്പേ തൻന വയി നോക്കിപ്പോയ ഈരേനെയും ഉറുമ്പുനയും കണ്ടമുളി
കറുത്ത പൊന്നു വോട്ടിയോതുകുത്ത ഇടെവയിമ്പേ
തൻന വയി നോക്കിപ്പോയ ഈരേനെയും ഉറുമ്പുനെയും കണ്ടമുളി
കണ്ട നിരത്തുത്തക്കു
തരിശാത്ത മുളി
പരന്തു പരന്തു നീണ്ടു പോയ മുളി.

……………….

ചുടല കാളികൾ ശവദാഹം പൂണ്ടു
തീ വിഴുങ്ങി
ഒരുതുള്ളി ചോരയിൽ കനലെരിച്ചീടുന്ന വയൽ പാതയോ
വയൽ വരമ്പോ
കൊഴുത്തെത്താതെ പകലന്തിയോളം മക്കളെ ഉറക്കിയ വയൽ വരമ്പുകൾ
പറവയും കാക്കയും ഇരതേടി നിന്നപ്പോൾ ഇറുകയ്യൻ ഞണ്ടിനു വീടായ വരമ്പ്
കറുത്ത പൊന്ന് വെട്ടിയൊതുക്കിയ ഇടനാഴിയിൽ തന്റെ വഴി തേടിപ്പോയ മണ്ണിരയുടെയും ഉറുമ്പിന്റെയും വയൽവരമ്പ്
കറുത്ത പൊന്ന് വെട്ടിയൊതുക്കിയ ഇടനാഴിയിൽ തന്റെ വഴി തേടിപോയ മണ്ണിരയുടെയും ഉറുമ്പിന്റെയും വയൽവരമ്പ്
വയൽ നികത്തിയപ്പോൾ തരിശായ വരമ്പ്
പരന്നു പരന്നു നീണ്ടുപോയ വരമ്പ്.


ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.

LEAVE A REPLY

Please enter your comment!
Please enter your name here