ചാവുതീനി പക്ഷി

0
489

പണിയ ഗോത്ര ഭാഷ കവിത
ഹരീഷ് പൂതാടി

ഓമി ദിവസ മാത്ര
പയക്ക ഉള ചാവു
പുയെ മുറിച്ചു
മണ്ണോഞ്ചു മറിഞ്ചു മേലോഞ്ചു തൊട്ടു

നരേ വന്ത കണ്ണിലി
മേലോഞ്ചു കണ്ട
ആതിക്ക നോക്കുത്തെ
ചോരേ ഒയുകി ചുരുങ്കുത്ത കുടെലുമ്പെ 
നഖനും കൊക്കും മൂർച്ചെ കൂട്ടി
കൊത്തി വലിപ്പ തിടമ്പു എടുത്ത തൂവലുമ്പെ 

തായ്ത്തി കൊത്തുവ
കയ്ത്തുനെ കുടെഞ്ച
ഇടത്തെങ്കും വലത്തെങ്കും നോക്കുവ കയ്ത്തു മിനുക്കി
പാറി പറപ്പ ചിറകൊഞ്ചു തട്ടി
കാക്കെയും പരുന്തും കാവലായി നിഞ്ചേരു 
സൂത്രെ കാക്കെ വലത്തിയ കണ്ണു ചരിച്ച

കണ്ണോഞ്ചു അനക്കുത്തെല പരുന്തും എത്തും
ചാവുതീനി പക്ഷി അനങ്കുവ കാണി
അയ്യ കൊടുത്തണ്ടു ചെന്നായും വന്ത
പാറേമ്പെ  കാലു നീട്ടി
മുറിഞ്ചു വീന്ത മുരുക്കുന മുള്ളു വീന്താടെ മുറിഞ്ച

നാലാളും കൂട്ടെരും നടുവോഞ്ചു നൂർത്തി
കൊത്തി എടുപ്പ കാത്തു നിഞ്ചേരു
കിടുത്തെനോക്ക നാലായി ഓതിവെച്ചെരു
നാലാളും കൂട്ടെരും ചിറകൊഞ്ചു വീശി പറന്തു പൊങ്കുത്തെരു. 

hareesh
ചിത്രീകരണം : സുബേഷ് പത്മനാഭൻ

പരിഭാഷ

ശവം തീനി പക്ഷി

ദിവസങ്ങൾ മാത്രമായി
പഴക്കമുള്ളോരാ ജഡം
നദിക്കു കുറുകെ
മണ്ണോന്നു പറ്റി ഉടലൊന്നു തൊട്ടു
നര വന്ന കണ്ണിൽ
ഉടലൊന്നു കണ്ടു 
ആദ്യത്തെ നോട്ടം
രക്തം വാർന്നു ചുരുങ്ങിയ കുടലൊന്നിൽ
നഖവും ചുണ്ടും മൂർച്ച കൂട്ടി
കൊത്തി വലിക്കാൻ തിടമ്പേറ്റി തൂവലുകളിൽ
താഴ്ത്തി കൊത്തുവാൻ കഴുത്തൊന്നു കുടഞ്ഞു 
ഇടം വലം നോക്കുവാൻ കഴുത്തൊന്നു മിനുക്കി
പാറി പറക്കുവാൻ ചിറകൊന്നു തട്ടി
കാക്കയും പരുന്തും കാവലായി നിന്നു
സൂത്രൻ കാക്ക വലം കണ്ണ് ചരിച്ചു
കണ്ണൊന്നനാക്കിയാൽ എത്തിടും പരുന്തും
ശവം തീനി പക്ഷി അനങ്ങിയില്ല 
മുറവിളി കൂട്ടിയ ചെന്നായും വന്നു പാറയ്ക്കുമേൽ കാലു നീട്ടി
മുറിഞ്ഞു വീണ മുരിക്കിൻ മുള്ള് വീണിടം മുറിവേറ്റു
നാലാളും കൂട്ടരും നടുവൊന്നു നിവർത്തി
കൊത്തിയെടുക്കുവാൻ കാത്തു നിന്നു
കിട്ടിയതൊക്കെയും നാലായി പങ്കിട്ടു
നാലാളും കൂട്ടരും ചിറകൊന്നു വീശി പറന്നു പൊങ്ങി.


ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.

LEAVE A REPLY

Please enter your comment!
Please enter your name here