മലയാളത്തിലെ ആദ്യത്തെ 3D ഡാൻസ് സിനിമ – “ഗ്രേറ്റ് ഡാന്‍സ്” – പുതുമുഖങ്ങൾക്ക് അവസരം

0
500
great dance
great dance

നവാഗതരായ റോഷിന്‍ ഷിറോയ്,ഷിബിന്‍ ഷിറോയ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന മലയാളത്തിലെ ആദ്യത്തെ ത്രി ഡി ഡാന്‍സ് ചിത്രമാണ് “ഗ്രേറ്റ് ഡാന്‍സ്”. ഹിപ്പ് ഹൊപ്പ് ” ഡാന്‍സിനു പ്രാധാന്യം നല്കി ഒരുക്കുന്ന ഈ ചിത്രത്തില്‍ അമ്പതിലേറെ കുട്ടികളും മലയാള-തമിഴ് സിനിമയിലെ പ്രശസ്ത താരങ്ങളും അഭിനയിക്കുന്നു. ഷിറോയ് എൻറർട്ടെയ്ൻമെന്റിന്റെ ബാനറിര്‍ രാജന്‍ ശങ്കര്‍ നിര്‍മ്മിക്കുന്ന ” ഗ്രേറ്റ് ഡാന്‍സ്” എറണാക്കുളം, മൂന്നാര്‍, ഗോവ എന്നിടങ്ങളിലായി ചിത്രീകരിക്കും. ഛായാഗ്രഹണം,എഡിറ്റിംഗ്-ഷിബിന്‍ ഷിറോയ്, സംഗീതം- ഫോര്‍ മ്യൂസിക്, കല-ബോബന്‍, വസ്ത്രാലങ്കാരം-സ്റ്റെഫി സേവ്യര്‍ ,പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-അമൃത മോഹന്‍.

ഈ ചിത്രത്തില്‍ പുതുമുഖങ്ങള്‍ക്ക് അവസരമുണ്ട്. ഹിപ്പ് ഹൊപ്പ്, ബാലറ്റ് പഠിച്ചവര്‍ക്കു മുന്‍ഗണന. താല്പര്യമുള്ളവര്‍ ഒരു പെര്‍ഫോമന്‍സിന്‍റെ വീഡിയോയും ബെെയോ-ഡാറ്റയും greatdancemovie@gmail .com എന്ന ഇ മെയിലില്‍ അയക്കുക. വാര്‍ത്താ പ്രചരണം-എ എസ്സ് ദിനേശ്.

LEAVE A REPLY

Please enter your comment!
Please enter your name here