A Monster with a thousand heads

0
522
A Monster with a thousand heads

ഹര്‍ഷദ്‌

A Monster with a Thousand Heads (2015)
Director: Rodrigo Plá
Country: Mexico

സംഭവം നടന്നത് മെക്‌സിക്കോയിലാണ്. കാന്‍സര്‍ രോഗിയായ ഭര്‍ത്താവിന്റെ ക്ലെയിം കാരണമൊന്നും പറയാതെ ഇന്‍ഷൂറന്‍സ് കമ്പനി നിരന്തരമായി നിഷേധിച്ചു കൊണ്ടിരുന്നപ്പോള്‍ സോണിയ എന്ന സ്‌നേഹമയിയായ ഭാര്യയ്ക്ക് മറ്റൊന്നും ചെയ്യാനുണ്ടായിരുന്നില്ല. ഒരു ദിവസം അവള്‍ തന്റെ മകനുമായി ഇറങ്ങി. കമ്പനിയുമായി ആദ്യം മര്യാദയുടെ ഭാഷയില്‍ സംസാരിച്ചു. നേരാംവണ്ണം ഒരുത്തരം പോലും കിട്ടുന്നില്ല. പിന്നെ അവര്‍ തനിക്ക് കിട്ടേണ്ട പേപ്പറുകള്‍ കിട്ടാനായി കമ്പനിയുടെ ഉദ്യോഗസ്ഥരെ ഓരോരുത്തരെയായി കാണുന്നു, കയ്യില്‍ തോക്കുമായി. ഇന്‍ഷൂറന്‍സ് കമ്പനിയുടെയും ബ്യൂറോക്രസിയുടെയും നെഞ്ചത്തേക്ക് ചൂണ്ടിയ ആ തോക്കുമായി ആ അമ്മയും മകനും ഇറങ്ങിയെന്നു സാരം. ഫലം എന്താകുമെന്നതിനെ കുറിച്ച് ആശങ്കകളേതുമില്ലാതെ. കാണുക, അസ്വസ്ഥപ്പെടുക.

[siteorigin_widget class=”WP_Widget_Media_Video”][/siteorigin_widget]

LEAVE A REPLY

Please enter your comment!
Please enter your name here