കലാകാരന്മാരുടെ കലാസൃഷ്ടികള്‍ യുക്രെയ്‌നിലെ പിന്‍ചുക് ആര്‍ട് സെന്‍റെറില്‍ പ്രദര്‍ശിപ്പിക്കാന്‍ അവസരം നല്‍കുന്ന ഫ്യൂചര്‍ ജനറേഷന്‍ ആര്‍ട് പ്രൈസ് സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം. ഇറ്റലിയിലെ വെനീസിലെ ഫ്യൂചര്‍ ജനറേഷന്‍ ആര്‍ട് പ്രൈസ് എക്‌സിബിഷനില്‍ പ്രദര്‍ശിപ്പിക്കാനും അവസരം ഉണ്ടാവും. 20 കലാകാരന്‍മാര്‍ക്കാണ് അവസരം. ഇതിനു പുറമെ ഒന്നാം സ്ഥാനത്തോടെ സ്‌കോളര്‍ഷിപ്പ് ലഭിക്കുന്ന വ്യക്തിക്ക് 60,000 യുഎസ് ഡോളറും, രണ്ടാം സ്ഥാനത്തിന് 40,000 യുഎസ് ഡോളറും ലഭിക്കും. കൂടാതെ തിരഞ്ഞെടുക്കുന്ന അഞ്ചു പേര്‍ക്ക് 20,000 യുഎസ് ഡോളറും ലഭിക്കും.
18നും 35നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷകള്‍ ഓണ്‍ലൈനായാണ് സമര്‍പ്പിക്കേണ്ടത്.
കൂടുതല്‍ വിവരങ്ങള്‍ക്ക് :
www.b4s.in/Madhya/FGA1
08448709545