Thanga Meengal (2013)

0
696

ഹര്‍ഷദ്‌

Thanga Meengal (2013)
Director: Ram
Country: India (Tamil)

ഈ സങ്കമാന സിനിമ കാണാന്‍ വൈകിയതില്‍ ഖേദിച്ചുകൊണ്ട് പറയട്ടെ, തങ്കമീന്‍കള്‍ തനി തങ്കം.  റാം എന്ന സംവിധായകന്റെ രണ്ടാമത്തെ ചിത്രം. ഏറ്റവും നല്ല തമിഴ് സിനിമ, മികച്ച ബാലതാരം, ഏറ്റവും നല്ല ഗാനരചന എന്നിവയ്ക്കായി മൂന്ന് നാഷണല്‍ അവാര്‍ഡുള്‍പ്പെടെ നിരവധി അംഗീകാരങ്ങള്‍ വാങ്ങിയ ഒരു ഇമ്പമാന പടം. ചെല്ലമ്മ എന്ന ഒരു കുട്ടിയുടെയും അവളെ ഉയിരിക്കുയരായ് സ്‌നേഹിക്കുന്ന കല്ല്യാണി എന്ന സാധാരണക്കാരന്റെയും ജീവിതമാണീ സിനിമ.

ക്ലാസ്സ്മുറിയിലോ വീടകത്തോ ‘ശോഭിക്കാനാവാത്ത’ അനേകം കുഞ്ഞുങ്ങളുടെ പ്രതിനിധിയാണീ ചെല്ലമ്മ. കുട്ടികളുടേതായ ലോകത്ത് (അങ്ങനെയൊന്ന് കടങ്കഥയായിക്കൊണ്ടിരിക്കയാണല്ലോ) ആനന്ദത്തോടെ കഴിയുന്ന ചെല്ലമ്മയ്ക്ക് എല്ലാം അവളുടെ അച്ഛനാണ്. പ്രകൃതിയിലേയും ജീവിതത്തിലേയും ഏല്ലാകാര്യങ്ങളിലും ചെല്ലമ്മയ്ക്കുള്ള സംശയങ്ങള്‍, കൗതുകങ്ങള്‍ മറ്റു പലര്‍ക്കും ശല്യമോ പൈത്യമോ ആയി അനുഭവപ്പെടുന്നിടത്ത് അവളായി, അവളെപ്പോലെ കുട്ടിയായി കൂടെ നില്‍ക്കുന്ന അവളുടെ അപ്പന് പക്ഷേ ജീവിതം അത്ര സുഖകരമായിരുന്നില്ല. ഈ വേഷം ചെയ്തിരിക്കുന്നത് സംവിധായകന്‍ റാം തന്നെയാണ്. ചെല്ലമ്മയുടെ തങ്കമാന ജീവിതം തന്മയത്വത്തോടെ അവതരിപ്പിച്ച ബേബി സാധന പലപ്പോഴും നമ്മെ വിസ്മയിപ്പിക്കും. ഈ കുട്ടിക്ക് നാഷണല്‍ അവാര്‍ഡല്ല അതുക്കും മേലെയാണ് ലഭിക്കേണ്ടത്.. തങ്കമീന്‍കള്‍ തനി തങ്കം..!!! മറക്കാതെ കാണുക, കുട്ടികള്‍ക്ക് കാണിച്ചു കൊടുക്കുക. 

[siteorigin_widget class=”WP_Widget_Media_Video”][/siteorigin_widget]

LEAVE A REPLY

Please enter your comment!
Please enter your name here