കാസര്‍ഗോഡ്: ധര്‍മ്മി സ്‌കൂള്‍ ആര്‍ട്‌സ് ആന്റ് കള്‍ച്ചറല്‍ സെന്ററിന്റെ നേതൃത്വത്തില്‍ പ്രഭാഷണ പരമ്പര ആരംഭിക്കുന്നു. സെപ്തംബര്‍ 22ന് കാഞ്ഞങ്ങാട് മാവുങ്കല്‍ ധര്‍മ്മിയില്‍ വെച്ച് പ്രശസ്ത നര്‍ത്തകി ഡോ. മാധവി മല്ലംപള്ളി ‘ആര്‍ട്ട് ആന്റ് ആറ്റിറ്റ്യൂഡ്’ എന്ന വിഷയത്തില്‍ ആദ്യ ക്ലാസ് നയിക്കും. രാവിലെ 10 മുതല്‍ 4 മണി വരെയാണ് ക്ലാസിന്റെ സമയക്രമം. തുടര്‍ന്ന് പ്രതിമാസ അരങ്ങിന്റെ ഭാഗമായി അന്നേ ദിവസം വൈകിട്ട് ഡോ. മാധവി മല്ലംപള്ളിയുടെ കുച്ചിപ്പുടിയും അരങ്ങേറും.
കൂടുതല്‍ വിവരങ്ങള്‍ക്ക്: 9946764928, 9188264928