Il Mare

0
410

ഗ്ലോബൽ സിനിമ വാൾ

മുഹമ്മദ് സ്വാലിഹ്

Film: Il Mare
Director: Lee Seung-Hyun
Year: 2000
Language: Korean

വോയ്‌സ് ആക്ടറായ യൂന്‍ ജൂവും ആര്‍ക്കിടെക്ച്ചര്‍ വിദ്യാര്‍ത്ഥിയായ സുങ് ഹ്യൂനും തമ്മിലുള്ള ബന്ധത്തിന്റെ കഥയാണ് ‘ഇല്‍ മാരെ’ എന്ന സിനിമ. പരസ്പരം കത്തുകളയക്കുന്നതിലൂടെയാണ് ഇരുവരും സൗഹൃദം തുടങ്ങുന്നത്. പക്ഷേ വിചിത്രമായ ഒരു കാര്യം എന്തെന്നാല്‍ രണ്ട് പേരും കത്തയക്കുന്നത് രണ്ട് കാലഘട്ടത്തില്‍ നിന്നുകൊണ്ടാണ്. യൂന്‍ ജൂ ജീവിക്കുന്നത് 1999 ല്‍ ആണെങ്കില്‍ സുങ് ഹ്യൂന്‍ ജീവിക്കുന്നത് 1997 ആണ്. കടലിനരികെയുള്ള ഇല്‍ മാരെ എന്ന് പേരുള്ള വീട്ടില്‍ രണ്ടുകാലങ്ങളില്‍ താമസിച്ചവരാണ് ഇരുവരും. ആ വീടിന്റെ മെയില്‍ബോക്‌സ് ആണ് ഇവരുടെ ആശയവിനിമയമാര്‍ഗം.

ആദ്യത്തെ അത്ഭുതത്തിനും ഉറപ്പുവരുത്തലുകള്‍ക്കും ശേഷം ഇരുവരും കൂടുതല്‍ കത്തിടപാടുകള്‍ നടത്തുന്നു. കൂടുതല്‍ അടുക്കുന്നു. ഇരുവരും തങ്ങളുടെ കാലങ്ങളില്‍ നിന്നുകൊണ്ട് ഡേറ്റിങ് വരെ ചെയ്യുന്നുണ്ട്. എന്നാല്‍ ഇതിലൊന്നും മതിവരാതെ അവര്‍ നേരില്‍ കാണാന്‍ തീരുമാനിക്കുന്നു. എന്നാല്‍ കൂടിക്കാഴ്ച്ചക്കെത്തുന്ന യൂന്‍ ജൂ സുങിനെ അവിടെ കാണുന്നില്ല. അതെന്ത് കൊണ്ടാണെന്ന സംശയങ്ങളും പ്രശ്‌നപരിഹാരങ്ങളുമായി സിനിമ മുന്നോട്ടുപോകുന്നു. ലീ ഹ്യൂന്‍ സ്യൂങ് സംവിധാനം ചെയ്ത ‘ഇല്‍ മാരെ’ എന്ന സിനിമ മികച്ച ഒരു അനുഭവമായി മാറുന്നത് ഒരു പ്രണയകഥയില്‍ സമയപരമായ ഫാന്റസി മനോഹരമായി ഉള്‍ക്കൊള്ളിച്ചതിലൂടെയും കഥയിലെ വൈകാരികതകളുടെ അവതരണം കൊണ്ടുമാണ്.
കണ്ടുനോക്കാം..


ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.

 

LEAVE A REPLY

Please enter your comment!
Please enter your name here