I.D.

0
287
globalcinema_muhammedswalih

ഗ്ലോബൽ സിനിമ വാൾ

മുഹമ്മദ് സ്വാലിഹ്

 

Film: I.D.
Director: Kamal K.M
Year: 2012
Language: Hindi

മുംബൈയിലാണ് കഥ നടക്കുന്നത്. സമീപകാലത്ത് മുംബൈയിലെത്തിയ ചാരു, കൂട്ടുകാര്‍ക്കൊപ്പം ഒരു വാടക അപ്പാര്‍ട്ട്‌മെന്റില്‍ താമസിക്കുകയാണ്. ഒരു ദിവസം മുന്നറിയിപ്പൊന്നുമില്ലാതെ ചുമരിന് ചായം പൂശാന്‍ ഒരു പെയിന്റര്‍ ചാരുവിന്റെ അപ്പാര്‍ട്ട്‌മെന്‍ിലെത്തുന്നു. അയാളുടെ ആഗമനത്തില്‍ ചാരുവിന് ആശങ്കയുണ്ട്. അങ്ങനെയിരിക്കെ പെട്ടെന്ന് പെയിന്റര്‍ ബോധം കെട്ട് വീഴുന്നു. പണിപ്പെട്ട് അയാളെ ആശുപത്രിയില്‍ എത്തിക്കുന്നുണ്ടെങ്കിലും ദിവസങ്ങള്‍ക്കുശേഷം അയാള്‍ മരണപ്പെടുന്നു. തുടര്‍ന്ന് പെയിന്ററുടെ യഥാര്‍ത്ഥ ഐഡന്റിറ്റി അന്വേഷിച്ച് പോവുകയാണ് ചാരു. എന്നാല്‍ കൂടുതല്‍ അന്വേഷിക്കുന്നതിനനുസരിച്ച് കൂടുതല്‍ അവ്യക്തതയാണ് സംഭവത്തില്‍ ഉണ്ടാവുന്നത്.

ബോംബൈ നഗരത്തിന്റെ അല്ലെങ്കില്‍ എല്ലാ നഗരങ്ങളുടെയും അസമ സാമ്പത്തിക-സാമൂഹിക വ്യവസ്ഥ പ്രധാന വിഷയമാകുന്ന സിനിമ തൊഴിലാളി വര്‍ഗം സ്വന്തമായി ഒരു ഐഡന്റിറ്റി പോലും ഇല്ലാത്തവരായിത്തീരുന്ന അവസ്ഥക്ക് അടിവരയിടുന്നുണ്ട്.
മലയാളിയായ കമാല്‍ കെ എം ആണ് ഐ.ഡി സംവിധാനം ചെയ്തത്. ഗീതാഞ്ജലി ഥാപ്പ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.


ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.

 

LEAVE A REPLY

Please enter your comment!
Please enter your name here