Homeസാഹിത്യംBOOKSചാരക്കേസ്: ഫൗസിയ ഹസന്റെ ഓര്‍മ്മക്കുറിപ്പുകള്‍ ഡി സി ബുക്‌സ് പ്രസിദ്ധീകരിക്കുന്നു

ചാരക്കേസ്: ഫൗസിയ ഹസന്റെ ഓര്‍മ്മക്കുറിപ്പുകള്‍ ഡി സി ബുക്‌സ് പ്രസിദ്ധീകരിക്കുന്നു

Published on

spot_img

വിവാദമായ ഐ.എസ്.ആര്‍.ഒ ചാരക്കേസില്‍ ജയില്‍വാസം അനുഭവിച്ച മാലദ്വീപ് സ്വദേശിനി ഫൗസിയ ഹസന്‍ മനസ്സുതുറക്കുന്നു. കേസില്‍ കുറ്റാരോപിതയായി ഏറെക്കാലം ജയിലിലും പൊലീസ് കസ്റ്റഡിയിലും കഴിഞ്ഞ സമയത്തുണ്ടായ തിക്താനുഭവങ്ങളും ഞെട്ടിക്കുന്ന ചില വെളിപ്പെടുത്തലുകളുമാണ് ഓര്‍മ്മക്കുറിപ്പുകളുടെ രൂപത്തില്‍ ഫൗസിയ ഹസ്സന്‍ എഴുതുന്നത്. ഡി.സി ബുക്‌സ് പ്രസിദ്ധീകരിക്കുന്ന ഈ കൃതി ഉടന്‍ പ്രസിദ്ധീകരിക്കും.

കേസുമായി ബന്ധപ്പെട്ട ഒട്ടനേകം കാര്യങ്ങള്‍ ഫൗസിയ ഈ കൃതിയില്‍ പറയുന്നുണ്ട്. തന്റെ ജീവിതപശ്ചാത്തലം, കുടുംബജീവിതം, കേരളത്തില്‍ വരാനുണ്ടായ സാഹചര്യം, മറിയം റഷീദയുമായുള്ള ഫൗസിയയുടെ ബന്ധം, എങ്ങനെ കുറ്റാരോപിതയായി, ജയില്‍വാസക്കാലത്ത് പൊലീസില്‍ നിന്ന് അനുഭവിച്ച തിക്താനുഭവങ്ങള്‍, കുറ്റസമ്മതം നടത്തിയ വിധം, ജയില്‍വാസത്തിന് ശേഷമുണ്ടായ മോശം അനുഭവങ്ങള്‍ തുടങ്ങി പൊലീസ് കെട്ടിച്ചമച്ച ഐ.എസ്.ആര്‍.ഒ കേസുമായി ബന്ധപ്പെട്ട് ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകളാണ് ഈ കൃതിയില്‍ ഫൗസിയ രേഖപ്പെടുത്തിയിരിക്കുന്നത്.

കേസില്‍ ശാസ്ത്രജ്ഞനായ നമ്പി നാരായണന് അനുകൂലമായുണ്ടായ സുപ്രീം കോടതി വിധിയില്‍ സന്തോഷമുണ്ടെന്ന് ഫൗസിയ കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. താന്‍ വിദേശിയായതു കൊണ്ടും ഇന്ത്യയില്‍ വരാനും പോകാനും പരിമിതിയുള്ളതുകൊണ്ടുമാണ് നമ്പി നാരായണനെ പോലെ നിയമപോരാട്ടം നടത്താന്‍ സാധിക്കാതിരുന്നതെന്നും ഫൗസിയ പറഞ്ഞു.

കടപ്പാട്: www.dcbooks.com

LEAVE A REPLY

Please enter your comment!
Please enter your name here

Latest articles

മേലൂര്‍ ദാമോദരന്‍ സ്മാരക കവിതാ പുരസ്‌കാരം കുമ്പളങ്ങാട്ട് ഉണ്ണിക്കൃഷ്ണന്

വടാക്കാഞ്ചേരി: തമിഴിനാട് മലയാളി സംഘടനകളുടെ കൂട്ടായ്മയായ കോണ്‍ഫെഡറേഷന്‍ ഓഫ് തമിഴ്‌നാട് മലയാളി അസോസിയേഷന്‍സ് (സിടിഎംഎ) മേലൂര്‍ ദാമോദരന്‍ സ്മാരക...

കോമന്‍ മാസ്റ്റര്‍ പുരസ്‌കാരത്തിന് അപേക്ഷ ക്ഷണിച്ചു

പുല്ലൂര്‍: വി. കോമണ്‍ മാസ്റ്റര്‍ സ്മാരക സംസ്‌കൃതി ചെറുകഥാ പുരസ്‌കാരത്തിനു പ്രസിദ്ധീകരിച്ചതും പ്രസിദ്ധീകരിക്കാത്തതുമായ മലയാള രചനകള്‍ ക്ഷണിച്ചു. 10,000...

വികെ നാരായണ ഭട്ടതിരി പുരസ്‌കാരം രാമചന്ദ്രയ്യര്‍ക്ക്

വടക്കാഞ്ചേരി: വികെ നാരായണ ഭട്ടതിരി പുരസ്‌കാരം വായന ലഹരിയാക്കിയ പനങ്ങാട്ടുകര സ്വദേശി ശ്രീകൃഷ്ണ വിലാസത്തില്‍ രാമചന്ദ്രയ്യര്‍ക്ക് സമ്മാനിക്കും. കേരളവര്‍മ പബ്ലിക്ക്...

മദ്യപാനത്തിലും മദ്യവരുമാനത്തിലും കേരളം ഒന്നാം നമ്പറല്ല!

Editor's View കേരളത്തിന്റെ പ്രധാന വരുമാന സ്രോതസ്സ് മദ്യമാണെന്നും മദ്യപാനത്തില്‍ മലയാളികളെ തോല്‍പ്പിക്കാനാവില്ലെന്നും പൊതുവേ അക്ഷേപമുണ്ട്. എന്നാല്‍ ഈ അക്ഷേപങ്ങള്‍ക്കിടയിലെ...

More like this