ഫോക് ലോർ അക്കാദമി പുരസ്‌കാരം വി.കെ. അനിൽകുമാറിന്

0
225

സംസ്ഥാനസർക്കാറിന്റെ കേരള ഫോക് ലോർ അക്കാദമി പുരസ്‌കാരത്തിന് വി.കെ അനിൽകുമാർ അർഹനായി. അനിൽ കുമാറിന്റെ ആദ്യരചനയായ ‘മുന്നൂറ്റി ഒന്നാമത്തെ രാമായണ’മാണ് പുരസ്‌കാരത്തിന് അർഹമായത്. തെയ്യത്തെ കുറിച്ചുള്ള ആധികാരിക പഠനങ്ങളിലൂടെ ശ്രദ്ധേയനായ അനിൽകുമാർ, കാസർകോഡ് ജില്ലയിലെ തൃക്കരിപ്പൂർ സ്വദേശിയാണ്.

രാമൻ ചതിച്ചു കൊലപ്പെടുത്തിയ ബാലിയെ മുൻനിർത്തിയുള്ള പഠനമാണ് ‘മുന്നൂറ്റി ഒന്നാമത്തെ രാമായണം.’ തെയ്യത്തിന്റെ ചരിത്രമെന്നത് പുരാണങ്ങളിലും ഐതിഹ്യങ്ങളിലും മാത്രമൊതുങ്ങുന്ന ഒന്നല്ലെന്ന് തന്റെ രചനയിലൂടെ തെളിയിച്ച അനിൽകുമാർ, വർത്തമാനകാലത്തും തെയ്യത്തിന് ദൗത്യമുണ്ടെന്ന് പ്രസ്താവിക്കുന്നു. കേരള സംഗീത നാടക അക്കാദമിയിൽ പ്രോഗ്രാം ഓഫീസറായ ഈ കലാകാരൻ, മേലേരി the pyre, ദൈവക്കരു, the memoirs of a tragic god, കനലാടി തുടങ്ങി നിരവധി ഡോക്യുമെന്ററികൾക്ക് രചനയും സംവിധാനവും നിർവഹിച്ചിട്ടുണ്ട്.


ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.

LEAVE A REPLY

Please enter your comment!
Please enter your name here