Joyland

0
169

ഗ്ലോബൽ സിനിമ വാൾ

മുഹമ്മദ് സ്വാലിഹ്

Name: Joyland
Director: Saim Sadiq
Year: 2022
Language: Urdu, Punjabi

പാകിസ്താനിലെ ഒരു പരമ്പരാഗത മുസ്ലിം കുടുംബം. പിതാവ്, രണ്ട് ആണ്‍മക്കള്‍, അവരുടെ ഭാര്യമാര്‍, മൂത്ത മകന്റെ നാല് കുട്ടികള്‍. നാലാമത്തെ കുഞ്ഞും പെണ്‍കുഞ്ഞായതിന്റെ വിഷമത്തിലാണ് കുടുംബം. രണ്ടാമത്തെ മകനായ ഹൈദരാണ് സിനിമയിലെ നായകന്‍. ഭാര്യ മുംതാസ്. കുടുംബത്തിന് ഇനിയൊരു ആണ്‍കുഞ്ഞിനെ കൊടുക്കേണ്ട ചുമതല ഹൈദറിനാണ്. ജോലിയൊന്നുമില്ലാത്ത ഹൈദര്‍ വീട്ടുകാര്യങ്ങളിലും ഉപ്പയെ പരിചരിക്കുന്നതിലും ഏട്ടത്തിയമ്മയെ സഹായിക്കും. ഭാര്യ മുംതാസിന് ബ്യൂട്ടി പാര്‍ലറിലാണ് ജോലി. പെട്ടെന്ന് ഒരു കുഞ്ഞുണ്ടാവുന്നതിനോട് മുംതാസിന് യോജിപ്പില്ല. അങ്ങനെയിരിക്കെ ഹൈദറിനൊരു ജോലി കിട്ടുന്നു. ഒരു ഇറോട്ടിക് ഡാന്‍സ് തീയറ്ററിലെ ബാക്ക്ഗ്രൗണ്ട് ഡാന്‍സ് ആണ് ജോലി. എന്നാല്‍ ഭാര്യയൊഴികെ വീട്ടിലെല്ലാവരോടും പറയുന്നത് ഡാന്‍സ് ഗ്രൂപ്പിന്റെ മാനേജര്‍ ആണെന്നാണ്. ഹൈദര്‍ അധികം വൈകാതെ തന്നെ മുഖ്യ ഡാന്‍സറായ ബീബയുമായി അടുപ്പത്തിലാവുന്നു. ഇത് ആ കുടുംബത്തിലും ഹൈദറിലും വലിയ തിരിച്ചറിവുകള്‍ക്കും മാറ്റങ്ങള്‍ക്കും കാരണമാകുന്നു.
പാകിസ്താനില്‍ റിലീസിന് മുമ്പേ തന്നെ നിരോധിച്ച ഈ സിനിമ ഒരു കല എന്ന നിലയിലെ മനോഹാരിതകൊണ്ടും ആ കലയില്‍ വളരെ ജൈവികമായി കടന്നുവരുന്ന രാഷ്ട്രീയം കൊണ്ടും പ്രസക്തമാണ്. സൈം സാദിഖ് സംവിധാനം ചെയ്ത സിനിമയില്‍ അഭിനയിച്ചവരെല്ലാം വളരെ മികച്ച പ്രകടനം കാഴ്ച്ചവെക്കുന്നു.


ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല

LEAVE A REPLY

Please enter your comment!
Please enter your name here