എമിൽ മാധവി
അനവധി ദൃശ്യങ്ങളുടെയും ശബ്ദങ്ങളുടെ ലോകത്ത് ജീവിക്കുന്ന നമ്മൾ. ആ മഹാകൂമ്പാരത്തിൽ നിന്നും ചിലത് നമ്മുടെ കാഴ്ച്ചയായും ശബ്ദമായും തിരിച്ചറിയും. അത്തരത്തിൽ ആദ്യ ലക്കം മുതൽ ദൃശ്യപരമായി “The arteria എന്റെ കാഴ്ചയിലുണ്ട്.
ആ ദൃശ്യപരതയാണ് എന്നെ ആർട്ടേരിയയുടെ വായനയിലേക്ക് നയിക്കുന്നത്. ഒരർത്ഥത്തിൽ ആർട്ടേരിയ വായനക്കാരെ കണ്ടെത്തുകയല്ല മറിച്ച് വായനക്കാർ ആർട്ടേരിയയെ കണ്ടെടുക്കുകയായിരുന്നു.
പൈനാണിപ്പെട്ടിയും, കവിതയുടെ കപ്പൽ സഞ്ചാരവും ഉൾപ്പെടെ മികച്ച ലേഖന പരമ്പരകളും മലയാളത്തിൽ മറ്റൊരു മാഗസിനിനും അവകാശപ്പെടാൻ കഴിയാത്ത വിധം നാടകത്തിനും നാടക രചനകൾക്കും കൃത്യമായ പ്രാധാന്യം നൽകുന്ന ആർട്ടേരിയ കരുത്തുറ്റ രചനകൾ കൊണ്ടും നിലപാട് കൊണ്ടും മാത്രമല്ല വ്യത്യസ്ഥമാവുന്നത് മറിച്ച് ആർട്ടേരിയയുടെ പേജുകൾ പോലെ തന്നെ വളരെ പ്രൊഫഷണലായ ഇടപെടൽ കൂടിയാണ് ആർട്ടേരിയയെ വ്യത്യസ്ഥമാക്കുന്നത്. ആത്മയുടെയും ആർട്ടേരിയയുടെയും തുടർന്നുള്ള യാത്രയും കൂടുതൽ സർഗാത്മകമാവട്ടെ…
…
ആർട്ടേരിയയുടെ മുൻലക്കങ്ങൾ വായിക്കാം.
ആത്മ ഓൺലൈനിൽ പ്രൊഫൈലുകൾ പ്രസിദ്ധീകരിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക.