കുറച്ചുകാലം മുൻപ് യൂണിവേഴ്സിറ്റി വിദ്യാർത്ഥികളുടെ ഫേസ്ബുക്ക് പ്രൊഫൈലിൽ നിന്നുമാണ് ആത്മ ഓൺലൈൻ കൾച്ചറൽ മാഗസിൻ ശ്രദ്ധിക്കുന്നത്. ചരിത്രത്തിൽ ഒരിക്കലും കാണാൻ കഴിയാത്ത കുറെ കാര്യങ്ങൾ, പുസ്തകത്തിൽ ഒരിക്കൽ പോലും എവിടെയും രേഖപ്പെടുത്താത്ത കുറേ സത്യങ്ങൾ. വലിയ ആർജ്ജവത്തോടെ ആണ് ആത്മ ജനങ്ങൾക്കു മുന്നിലേക്ക് എത്തിക്കുന്നത്. ചരിത്രത്തിൽ രേഖപ്പെടുത്താത്ത മനുഷ്യരുടെ കഥ പറയുന്ന കുറെ ആർട്ടിക്കിളുകൾ ഞാനും വായിച്ചിട്ടുണ്ട്, അങ്ങനെയാണ് ആത്മയുടെ പ്രധാന വായനക്കാരിൽ ഒരാളായി മാറുന്നത്. തുടർന്ന് ,ഫോക്ക്ലോർ കാര്യങ്ങളിലും വ്യക്തമായ ശ്രദ്ധ ആത്മ ഓൺലൈൻ പുലർത്തിയിട്ടുണ്ട് എന്നതിൽ ഒരു ഫോക്ക്ലോർ ഗവേഷണ വിദ്യാർത്ഥി എന്ന രീതിയിൽ അത്ര അധികം സന്തോഷമുണ്ട്. നമ്മുടെ നാട്ടുപാട്ടുകളെയും നാട്ടുകഥകളെയും ഈ കാലഘട്ടത്തിൽ രേഖപ്പെടുത്തുക എന്നത് വലിയ രീതിയിൽ അഭിനന്ദനാർഹമാണ്
തുടർന്നുള്ള യാത്രയിലും കൂടെയുണ്ട്.
…
ആർട്ടേരിയയുടെ മുൻലക്കങ്ങൾ വായിക്കാം.
ആത്മ ഓൺലൈനിൽ പ്രൊഫൈലുകൾ പ്രസിദ്ധീകരിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക.